ETV Bharat / state

പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്‌സ് സഭ - orthodox sabha

സുപ്രീംകോടതി വിധി നപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് നല്‍കുമെന്ന് ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ വ്യക്തമാക്കി.

ബസേലിയോസ് മാർതോമ പൗലോസ് ദ്വിതിയൻ
author img

By

Published : Jul 4, 2019, 1:43 PM IST

Updated : Jul 4, 2019, 3:00 PM IST

കോട്ടയം : പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധി ഉണ്ടായിട്ടും അത് നടപ്പാക്കിത്തരേണ്ടവർ ചെയ്യുന്നില്ല. ശബരിമല വിധി നടപ്പാക്കുന്നതിൽ കാണിച്ച തിടുക്കം ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായ വിധിയിൽ കാണുന്നില്ല. സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് നല്‍കുമെന്നും ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ വ്യക്തമാക്കി.

പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്‌സ് സഭ

പിറവം പള്ളിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യു ടേണ്‍ എടുത്തു. തെര‍ഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്‍ദാനങ്ങളൊന്നും എല്‍ഡിഎഫ് സർക്കാർ പാലിച്ചില്ലന്നും കാതോലിക്ക ബാവാ ആരോപിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ വൈമുഖ്യം കാണിക്കുന്നത് എന്തിനെന്നും വിധി നടപ്പാക്കാതിരിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാവുമെന്നും അരുൺ മിശ്ര വ്യക്തമാക്കി. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടു.

Intro:പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു ഓര്‍ത്തഡോക്സ് സഭ രംഗത്ത് എത്തിയിരിക്കുന്നത്. Body:പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു ഓര്‍ത്തഡോക്സ് സഭ രംഗത്ത് എത്തിയിരിക്കുന്നത്. ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി ഉണ്ടായിട്ടും അത് നടപ്പാക്കിത്തരേണ്ടവർ ചെയ്യുന്നില്ല. ശബരിമല വിധി നടപ്പാക്കുന്നതിൽ കാണിച്ച തിടുക്കം ഓർത്തഡോക്സ് സഭക്കനുകൂലമായ വിധിയിൽ കാണുന്നില്ല.സുപ്രീംകോടതി വിധി നപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് നല്‍കുമെന്നും ബസേലിയോട് മാർത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ വ്യക്തമാക്കി

ബൈറ്റ്

പിറവം പള്ളിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യു ടേണ്‍ എടുത്തു. തെര‍ഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്‍ദാനങ്ങളൊന്നും എല്‍ഡിഎഫ് സർക്കാർ പാലിച്ചില്ലന്നും കാതോലിക്ക ബാവാ ആരോപിക്കുന്നു.സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ വൈമുഖ്യം കാണിക്കുന്നത് എന്തിനെന്നും വിധി നടപ്പാക്കാതിരിക്കുന്നത് കണ്ടില്ലന്ന് നടിക്കാനാവില്ലന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാവുമെന്നും അരുൺ മിശ്ര വ്യക്തമാക്കി.വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ബസേലിയോട് മാർത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടു. 

Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
Last Updated : Jul 4, 2019, 3:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.