കോട്ടയം: നേമത്ത് കെ. മുരളീധരൻ മത്സരിക്കുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. മുരളീധരൻ എല്ലാ മണ്ഡലത്തിലും മത്സരിക്കാൻ ശക്തനായ നേതാവാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ ഇളവുകൾ നൽകാവുന്നതെ ഉള്ളൂവെന്നും മുരളീധരന് ഇളവ് നൽകിയാൽ മറ്റ് എം.പിമാർ പ്രശ്‌നമുണ്ടാക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. താൻ ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിക്കു എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും പുതുപ്പള്ളി ഒഴികെ മറ്റൊരിടത്തും മത്സരിക്കാൻ സമ്മർദ്ദം ഉണ്ടായിട്ടില്ലന്നും അദ്ദേഹം അറിയിച്ചു.