കോട്ടയം: മണിമലയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒമ്‌നി വാനിന് തീപിടിച്ചു. ആളപായമില്ല. കണയങ്കൽ സ്വദേശി ജോസുകുട്ടിയുടെ വാനാണ് കത്തിനശിച്ചത്. ഇന്ന് (ഒക്‌ടോബര്‍ 27) രാവിലെ 7.30നാണ് സംഭവം.
ഉള്ളായത്ത് നിന്ന് കോണേക്കാവ് പോകും വഴിയാണ് വാനിന്‍റെ മുന്‍ വശത്ത് നിന്ന് പുകയുയരുന്നത് കണ്ടത്. ജോസുകുട്ടി മാത്രമാണ് വാനിലുണ്ടായിരുന്നത്. പുകയുരുന്നത് കണ്ടതോടെ വാന്‍ നിര്‍ത്തി പുറത്തിറങ്ങി ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. വാഹനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.