കോട്ടയം: കൂട്ടിക്കൽ പ്രളയഭൂമിയിലെ ജപ്‌തിക്കെതിരെ വൃദ്ധ ദമ്പതിമാരുടെ പ്രതിഷേധം. കേരള ബാങ്ക് കോട്ടയം ജില്ല ആസ്ഥാനത്തിന് മുന്നിൽ കൂട്ടിക്കൽ സ്വദേശി ദാമോദരനും ഭാര്യ വിജയമ്മയും ആണ് പ്രതിഷേധിക്കുന്നത്. പ്രളയഭൂമിയിൽ ജപ്‌തി ഉണ്ടാകില്ല എന്ന് വാഗ്‌ദാനം സഹകരണ വകുപ്പ് പാലിക്കുന്നില്ല എന്നും കുടുംബം ആരോപിക്കുന്നു.
കൂട്ടിക്കൽ പരുവക്കാട്ടിൽ ദാമോദരന്‍റെ 10 സെന്‍റ് പുരയിടവും വീടുമാണ് കേരള ബാങ്ക് ഇന്ന് ലേലത്തിന് വച്ചിരിക്കുന്നത്. 2012 ലാണ് ഇവർ ഏന്തയാർ കേരള ബാങ്കിൽ നിന്ന് 6 ലക്ഷം രൂപ ലോണെടുത്തത്. 2016 ൽ ലോൺ പുതുക്കി ഒരു ലക്ഷം രൂപ തിരിച്ചടച്ചു.
ഹൃദ്‌രോഗ ബാധിതനായ ദാമോദരന് പിന്നീട് ലോണ്‍ അടക്കാനായില്ല. ഇതിനിടെ ഉരുള്‍പൊട്ടലില്‍ വീടും തകര്‍ന്നു. 6 മാസം മുമ്പ് ബാങ്കില്‍ നിന്നും ഇവര്‍ക്ക് ജപ്‌തി നോട്ടിസ് ലഭിച്ചു. രണ്ടാഴ്‌ച മുമ്പ് സെയില്‍സ് ലെറ്ററും ലഭിച്ചു.
നവംബര്‍ 28ന് ഉച്ചക്ക് ഒരു മണിക്ക് വസ്‌തു ലേലം ചെയ്യുമെന്നാണ് ബാങ്ക് ഇവരെ അറിയിച്ചത്. പ്രകൃതി ക്ഷോഭം നേരിട്ട കൂട്ടിക്കലിൽ ജപ്‌തി നടത്തില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അടക്കം ഇവര്‍ക്ക് ഉറപ്പ് കൊടുത്തിരുന്നു. ഈ സാഹചര്യത്തിൽ ലേലം ഒഴിവാക്കണമെന്നാണ് ദാമോദരന്‍റെയും ഭാര്യയുടെയും ആവശ്യം.
അതേസമയം കൂട്ടിക്കൽ നിവാസികളുടെ വായ്‌പകൾ സർക്കാർ ഏറ്റെടുക്കണമെന്ന് കൂട്ടിക്കൽ പ്രളയ ദുരിത രക്ഷാസമിതി ഭാരവാഹി മിനി ഫിലിപ്പ് ആവശ്യപ്പെട്ടു.