ETV Bharat / state

മുന്നാക്ക സംവരണ വിധി: സ്വാഗതം ചെയ്ത് എൻഎസ്എസ് - മുന്നാക്ക സംവരണം

സംവരണം നൽകുന്നത് ജാതിയുടെ പേരിൽ ആവരുതെന്നും സാമ്പത്തിക അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

മുന്നാക്ക സംവരണ വിധി പൂർണമായും സ്വാഗതം ചെയ്യുന്നതായി NSS  supreme court ews quota verdict  nss general secretary g sukumaran nair  nss general secretary  nss  nss on supreme court ews quota verdict  g sukumaran nair statement  മുന്നാക്ക സംവരണ വിധി  മുന്നാക്ക സംവരണ വിധി എൻഎസ്എസ്  എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ  ജി സുകുമാരൻ നായർ എൻഎസ്എസ്  സാമ്പത്തിക സംവരണ വിധിയിൽ എൻഎസ്എസ്  സുപ്രീംകോടതി സാമ്പത്തിക സംവരണ വിധി  സാമ്പത്തിക സംവരണം  മുന്നാക്ക സംവരണം  സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി
മുന്നാക്ക സംവരണ വിധി പൂർണമായും സ്വാഗതം ചെയ്യുന്നു: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ
author img

By

Published : Nov 7, 2022, 1:21 PM IST

കോട്ടയം: മുന്നാക്ക സംവരണ വിധി പൂർണമായും സ്വാഗതം ചെയ്യുന്നതായി എൻഎസ്എസ്. വിധി സാമൂഹിക നീതിയുടെ വിജയമാണെന്നും സംവരണം നൽകുന്നത് ജാതിയുടെ പേരിൽ ആവരുതെന്നും സാമ്പത്തിക അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ശരിവച്ചാണ് വിധി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ബെഞ്ചിലെ മൂന്ന് ജഡ്‌ജിമാര്‍ സംവരണത്തെ അനുകൂലിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് രവീന്ദ്രഭട്ടും സാമ്പത്തിക സംവരണത്തെ എതിര്‍ത്തു. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം ത്രിവേദി, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവരാണ് സംവരണത്തെ അനുകൂലിച്ചത്.

സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പെടെ പ്രത്യേക വകുപ്പുകള്‍ സൃഷ്‌ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണ് എന്നായിരുന്നു ഹര്‍ജിക്കാര്‍ മുന്നോട്ട് വച്ച പ്രധാന വാദം. 39 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. എന്നാല്‍, മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്നും അതുകൊണ്ട് തന്നെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ വാദം.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയായിരുന്നു 2019 ജനുവരിയില്‍ 103-ാമത് ഭരണഘടന ഭേദഗതി കേന്ദ്ര സർക്കാർ പാസാക്കുന്നത്. ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്‌തായിരുന്നു ഇത്.

Also read: മുന്നാക്ക സംവരണ വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ സുധാകരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.