ETV Bharat / state

കേരള ജനപക്ഷം ഒരു മുന്നണിയിലേക്കുമില്ല: പി സി ജോർജ് - കോട്ടയം

എൻഡിഎ മുന്നണി പ്രവേശനം ലക്ഷ്യം വെച്ചുള്ള ചർച്ചകളിൽ നിന്നും കേരള ജനപക്ഷം പിന്നോട്ടു പോവുകയാണെന്ന സൂചനകളാണ് പാർട്ടി ചെയർമാൻ പി സി ജോർജ് നൽകുന്നത്.

കേരള ജനപക്ഷം ഒരു മുന്നണിയിലേക്കുമില്ല: പി സി ജോർജ്
author img

By

Published : Apr 4, 2019, 6:54 AM IST

കേരള ജനപക്ഷം ഒരു മുന്നണിയിലേക്കുമില്ല: പി സി ജോർജ്
തെരഞ്ഞെടുപ്പിൽ കേരള ജനപക്ഷം ഒരു മുന്നണിയിലേക്കുമില്ലെന്ന് പാർട്ടി ചെയർമാൻ പി സി ജോർജ്. സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് മുന്നണി പ്രവേശനം വേണ്ടതില്ലെന്ന നിഗമനത്തിൽ എത്തിയത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ജില്ലാ നേതൃത്വം നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമെന്നും പിസി ജോർജ് കോട്ടയത്ത് പറഞ്ഞു.

എൻഡിഎ മുന്നണി പ്രവേശനം ലക്ഷ്യം വെച്ചുള്ള ചർച്ചകളിൽ നിന്നും കേരള ജനപക്ഷം പിന്നോട്ടു പോവുകയാണെന്നസൂചനകളാണ് പാർട്ടി ചെയർമാൻ പി സി ജോർജ് നൽകുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് പിസി ജോർജിന്‍റെ നിലവിലെ നിലപാടു മാറ്റത്തിന് പിന്നിൽ. നിലവിൽ ഒരു മുന്നണിയിലേക്കു പോകേണ്ടതില്ല എന്നതാണ് സംസ്ഥാന ഘടകത്തിന്‍റെ തീരുമാനം. ഇരുപത് മണ്ഡലങ്ങളിലും ജില്ലാകമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മുന്നണി ഭേദമന്യേ സ്ഥാനാർഥികൾക്ക് പിന്തുണ നൽകും. പത്തനംതിട്ടയിൽ വിശ്വാസ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവർക്ക് വോട്ട് ചെയ്യണമെന്നും, മറ്റ് 19 മണ്ഡലങ്ങളിലും പിന്തുണക്കുന്ന സ്ഥാനാർത്ഥികളുടെ പേരുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും പിസി ജോർജ് പറഞ്ഞു.

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് പിസി ജോർജ് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ബിജെപി ഉൾപ്പെട്ട എൻഡിഎയിലേക്കുള്ള പ്രവേശനത്തിൽ പാർട്ടിക്കുള്ളിലെ പ്രവർത്തകർക്ക് വിയോജിപ്പുണ്ടെന്നും അത് ഉൾക്കൊള്ളുമെന്നും പിസി ജോർജ്കോട്ടയത്ത് വ്യക്തമാക്കിയിരുന്നു. അടിക്കടിയുള്ള പിസി ജോർജിന്‍റെ നിലപാടുമാറ്റം പ്രവർത്തകർക്കിടയിലും ആശങ്കപരത്തിയിരിക്കുകയാണ്.

Intro:തിരഞ്ഞെടുപ്പിൽ കേരള ജനപക്ഷം ഒരു മുന്നണിയിലേക്കുമില്ലെന്ന് പാർട്ടി ചെയർമാൻ പി സി ജോർജ്. സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് മുന്നണി പ്രവേശനം വേണ്ടതില്ല എന്ന നിഗമനത്തിൽ എത്തിയത്്‌ 20 മണ്ഡലങ്ങളിലും ജില്ലാ നേതൃത്വം നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമെന്നും പിസി ജോർജ് കോട്ടയത്ത് പറഞ്ഞു.

Body:എൻഡിഎ ലെ മുന്നണി പ്രവേശനം ലക്ഷ്യംവച്ചുള്ള ചർച്ചകളിൽ നിന്നും കേരള ജനപക്ഷം പിന്നോട്ട് എന്ന സൂചനകളാണ് പാർട്ടി ചെയർമാൻ പി സി ജോർജ് നൽകുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് പിസി ജോർജിൻെറ നിലവിലെ നിലപാടു മാറ്റത്തിന് പിന്നിൽ. പാർട്ടി നിലവിൽ ഒരു മുന്നണിയിലേക്കു പോകേണ്ടതില്ല എന്നതാണ് ജനപക്ഷം സംസ്ഥാന ഘടകത്തിനൻെറ തീരുമാനം. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ജില്ലാകമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മുന്നണി ഭേദമന്യേ സ്ഥാനാർത്ഥികൾക്ക് ജനപക്ഷം പിന്തുണ നൽകും. പത്തനംതിട്ടയിൽ വിശ്വാസ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന അവർക്ക് വോട്ട് ചെയ്യണമെന്നും, മറ്റ് 19 മണ്ഡലങ്ങളിലും പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികളുടെ പേരുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും പിസി ജോർജ് പറഞ്ഞു.

byt

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് പിസി ജോർജ് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് പാർട്ടിക്കുള്ളിലെ ഒരുഭാഗം നേതാക്കൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ബിജെപി ഉൾപ്പെട്ട എൻ ഡി എ യിലേക്കുള്ള പ്രവേശനത്തിൽ പാർട്ടിക്കുള്ളിലെ മുസ്ലിങ്ങളായ പ്രവർത്തകർക്ക് വിയോജിപ്പുണ്ട് എന്നും അത് ഉൾക്കൊള്ളുമെന്നും പാർട്ടി ചെയർമാൻ തന്നെ കോട്ടയത്ത് വ്യക്തമാക്കി.

byt

അടിക്കടിയുള്ള പിസി ജോർജിനെ നിലപാടുമാറ്റം പ്രവർത്തകർക്കിടയിലും ആശങ്കപരത്തി ഇരിക്കുകയാണ്.

Conclusion:subin thomas ഇ ടി വി ഭാരത കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.