കോട്ടയം: ഡിസിസി പട്ടിക സംബന്ധിച്ച വിവാദത്തിലേക്ക് തന്‍റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്ന് ഉമ്മന്‍ചാണ്ടി. ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം വാര്‍ത്തകള്‍ നിര്‍മിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
ഡിസിസി പ്രസിഡന്‍റുമാരെ തെരഞ്ഞെടുക്കുന്നതില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ മെച്ചപ്പെട്ട രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പട്ടികയില്‍ ഉള്ളവരെക്കാള്‍ മികച്ച ആളുകളെ കണ്ടെത്താമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷും ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.
Read More: മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വി.ഡി സതീശൻ
ചര്‍ച്ച നടത്തിയെന്ന് വരുത്തി. പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും ചര്‍ച്ചകള്‍ നടന്നില്ലെന്നും അതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപെടുത്തുകയാണ് എല്ലാവരുടേയും ലക്ഷ്യം. അത് അനുസരിച്ച് മുന്നോട്ട് പ്രവര്‍ത്തിക്കും. പാര്‍ട്ടിയെ ശക്തപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് പുനസംഘടന അതിന്‍റെ തുടര്‍ഘട്ടത്തില്‍ നടക്കാന്‍ പോകുന്നത്.
മുന്‍പും പുനസംഘടന സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്ന് ഫലപ്രദമായ ചര്‍ച്ചകള്‍ സംസ്ഥാനത്ത് നടന്നിരുന്നു ഇതുപോലൊരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.