കൊല്ലം: വിവിധ മാധ്യമ, സർവേസ്ഥാപനങ്ങൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി കൊല്ലത്തെ ഇടത് -വലത് മുന്നണി സ്ഥാനാര്‍ഥികൾ. എക്സിറ്റ് പോൾ ഫലങ്ങൾ പൂര്‍ണ്ണമായും ശരിയാവണമെന്നില്ലെന്ന അഭിപ്രായമാണ് കെ എൻ ബാലഗോപാലിനും എൻ കെ പ്രേമചന്ദ്രനും.
എക്സിറ്റ് പോൾ ഫലങ്ങൾ പൂര്‍ണ്ണമായും ശരിയാവണമെന്നില്ല. യഥാര്‍ഥ ഫലമറിയണമെങ്കില്‍ വോട്ടെണ്ണല്‍ കഴിയണം, മറ്റുള്ളവയെല്ലാം വെറും സാമ്പിളുകളാണെന്ന് കെ എൻ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. ശരിക്കുള്ള ഫലമറിയണമെങ്കില്‍ 23 വരെ കാത്തിരിക്കുക തന്നെ വേണം. കേരളത്തിലാകെ ഇടതുപക്ഷത്തിനൊരു മുൻകൈയുണ്ടെന്നാണ് വിശ്വാസം. കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തിലടക്കം ഇടതുപക്ഷത്തിന് മുൻകൈ ലഭിക്കും. ഭൂരിപക്ഷം സീറ്റുകളും എല്‍ ഡി എഫിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാലഗോപാല്‍ പറഞ്ഞു.