കോട്ടയം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ജോസ് കെ മാണി ധാരണ ഉണ്ടാക്കിയിരുന്നു എന്നും ബിജെപിയുമായി ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ധാരണ ഉണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് ജോസ് കെ മാണി ശ്രീധരൻ പിള്ളയുമായി മണിക്കൂറുകളോളം കതകടച്ചിട്ട് ചർച്ച നടത്തിയതെന്നും കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്. പിണറായി വിജയന്‍റെ ദൂതനായാണ് ജോസ് കെ മാണി ശ്രീധരൻ പിള്ളയെ കണ്ടതെന്നും നാട്ടകം സുരേഷ് പറഞ്ഞു.
'താന്‍ പറയുന്ന കാര്യങ്ങളല്ല വാർത്തയായി വരുന്നത്': തരൂർ വരുന്നതിനെ താൻ എതിർത്തിട്ടില്ല. സംഘടനാപരമായ കീഴ്‌വഴക്കങ്ങൾ പാലിക്കണം എന്നു മാത്രമാണ് പറഞ്ഞതെന്നും താന്‍ പറയുന്ന കാര്യങ്ങളല്ല വാർത്തയായി വരുന്നതെന്നും നാട്ടകം സുരേഷ് വ്യക്തമാക്കി. പാര്‍ട്ടിക്ക് മോശം വരുന്ന ഒരു കാര്യവും ചയ്യില്ലെന്നും മറ്റാരെയും ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും സുരേഷ് പറഞ്ഞു. അത് ഡിസിസിയുടെ ഔദ്യോഗിക അക്കൗണ്ട് അല്ലെന്നും ഈ പേജിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.