ETV Bharat / state

വഴക്കിനിടെ കത്രിക കൊണ്ട് ഭാര്യയെ കുത്തി ; കോട്ടയം സ്വദേശി അറസ്റ്റില്‍ - Murder attempt towards housewife

പനച്ചിക്കാട് പാക്കിൽ കാരമൂട് ഭാഗത്ത് ചിത്തിര വീട്ടിൽ രാജ്മോഹൻ നായർ ആണ് അറസ്റ്റിലായത്. വഴക്കിനെ തുടര്‍ന്ന് ഇയാള്‍ അടുക്കളയിലുണ്ടായിരുന്ന കത്രിക കൊണ്ട് ഭാര്യയെ കുത്തുകയായിരുന്നു

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ  Murder Attempt accuse arrested  Murder Attempt accuse arrested in Kottayam  Kottayam Panachikkad murder attempt  പനച്ചിക്കാട് പാക്കിൽ കാരമൂട്  കത്രിക  കത്രിക കൊണ്ട് ഭാര്യയെ കുത്തിയ ആള്‍ അറസ്റ്റില്‍  ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കോട്ടയം സ്വദേശി  രാജ്മോഹൻ നായർ  Murder attempt towards housewife  ചിങ്ങവനം പൊലീസ്
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ
author img

By

Published : Nov 10, 2022, 8:10 PM IST

കോട്ടയം : ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോട്ടയം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പനച്ചിക്കാട് പാക്കിൽ കാരമൂട് ഭാഗത്ത് ചിത്തിര വീട്ടിൽ രാജ്മോഹൻ നായർ (58) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം ഇയാള്‍ ഭാര്യയുമായി വഴക്കിടുകയും തുടര്‍ന്ന് കുത്തുകയുമായിരുന്നു.

അടുക്കളയില്‍ ഉണ്ടായിരുന്ന കത്രിക കൊണ്ടാണ് രാജ്‌മോഹന്‍ ഭാര്യയെ കുത്തിയത്. ഇവരുടെ പരാതിയെ തുടര്‍ന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്എച്ച്ഒ ജിജു ടി ആർ, സിപിഒമാരായ മണികണ്‌ഠൻ, പ്രകാശ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.