കോട്ടയം: അമ്മയും മകളും ഒരേ കോളജിൽ ഒരേ ക്ലാസിൽ ഒന്നിച്ചിരുന്നു പഠിച്ചാൽ എങ്ങനെയുണ്ടാകും? കേൾക്കുമ്പോൾ കൗതുകമെന്ന് തോന്നാം. പക്ഷേ കോട്ടയം തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജില്‍ ഇതൊരു കൗതുക കാഴ്‌ചയല്ല(Classmates mother daughter).
ഒന്നാം വർഷം ഡിഗ്രി മലയാളം ക്ലാസില്‍ അമ്മ സിന്ധുവും മകൾ നന്ദനയും സഹപാഠികളാണ്. പ്രീഡിഗ്രി കഴിഞ്ഞ് മുടങ്ങിപ്പോയ പഠനം 48-ാം വയസിൽ വീണ്ടെടുക്കുകയാണ് സിന്ധു. അതും ഏക മകൾക്കൊപ്പം. ഇതെങ്ങനെ സംഭവിച്ചു എന്ന് തോന്നാം... എന്തിനും ഒരു കാരണം വേണമല്ലോ... മകൾ നന്ദനയെ ഡിഗ്രി പഠനത്തിന് ദൂരേക്ക് ഒറ്റയ്ക്ക് പറഞ്ഞയക്കാൻ സിന്ധുവിന് മടിയായിരുന്നു. അപ്പോഴാണ് ഭർത്താവ് ജയചന്ദ്രനും ബന്ധുക്കളും പിന്തുണയുമായി എത്തിയത് (sindhu nandana).
അങ്ങനെയാണ് മുപ്പത് വർഷം മുൻപ് പഠിച്ച കോളജിൽ മകൾക്കൊപ്പം പഠനം തുടരാൻ അവസരമൊരുങ്ങിയത്. പരസ്പരം പറഞ്ഞും തിരുത്തിയും പഠനം ആസ്വദിക്കാൻ കഴിയുന്നതിന്‍റെ സന്തോഷത്തിലാണ് ഈ അമ്മയും മകളും.(In college after30 years).