കോട്ടയം: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പി.ജെ. ജോസഫിനും ജോയി ഏബ്രഹാമിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ജോസ് കെ മാണി വിഭാഗം തീരുമാനിച്ചതിൽ പ്രതികരിച്ച് മോൻസ് ജോസഫ്. കാരണം കാണിക്കല്‍ നോട്ടീസ് ജോലി നഷ്ടപ്പെട്ട പൊലീസുകാരന്‍ വീട്ടിലിരുന്ന് എഫ്.ഐ.ആര്‍ എഴുതുന്നതിന് തുല്യമെന്ന് മോന്‍സ് ജോസഫ് തിരിച്ചടിച്ചു. കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റിയിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ജോസ് കെ മാണി വിഭാഗം തീരുമാനമെടുത്തത്.
കോടതിയുടെ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം ജോസ്.കെ.മാണി പക്ഷം യോഗം ചേര്‍ന്നത്. യഥാര്‍ത്ഥ അധികാരം പി.ജെ ജോസഫിനാണെന്നും കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ജോസഫ് വിഭാഗം പറയുന്നു. പാര്‍ട്ടിയിലെ സമവായ ചര്‍ച്ചകള്‍ തുടരും. 23ന് തൊടുപുഴയില്‍ ആണ് പാർട്ടി സ്റ്റിയറിങ് കമ്മിറ്റി. ജോസ് കെ മാണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം തീരുമാനിക്കും. തെറ്റു തിരുത്തിയാല്‍ എന്തുവേണമെന്ന് പാര്‍ട്ടി ആലോചിക്കുമെന്നും ജോസഫ് വിഭാഗം ജോസ് കെ മാണിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ പാര്‍ട്ടിയില്‍ പി.ജെ. ജോസഫ് പിടിമുറുക്കുന്നു എന്ന് സൂചന കൂടിയാണ് ലഭിക്കുന്നത്