ETV Bharat / state

പാലായില്‍ മാണി സി കാപ്പന് സുവര്‍ണാവസരമെന്ന് മന്ത്രി എം.എം. മണി - മാണി സി.കാപ്പന് സുവര്‍ണാവസരമെന്ന് മന്ത്രി എം.എം മണി

കെ.എം. മാണിയുടെ മരണത്തോടെ തികച്ചും മാറിയ അന്തരീക്ഷമാണ് പാലായിലുള്ളതെന്നും മാണി സി. കാപ്പനെ ജനങ്ങള്‍ വിജയിപ്പിച്ചു കഴിഞ്ഞ പ്രതീതിയാണെന്നും മന്ത്രി എം.എം. മണി.

മാണി സി.കാപ്പന് സുവര്‍ണാവസരമെന്ന് മന്ത്രി എം.എം മണി
author img

By

Published : Sep 14, 2019, 4:03 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന് സുവര്‍ണാവസരമെന്ന് മന്ത്രി എം.എം. മണി. മാണി സി കാപ്പന്‍റെ വാഹന പ്രചാരണ ജാഥ പനയ്ക്കപ്പാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം. മാണിയുടെ മരണത്തോടെ തികച്ചും മാറിയ അന്തരീക്ഷമാണ് പാലായിലുള്ളതെന്നും മാണി സി. കാപ്പനെ ജനങ്ങള്‍ വിജയിപ്പിച്ചു കഴിഞ്ഞ പ്രതീതിയാണെന്നും മന്ത്രി പറഞ്ഞു.

മാണി സി.കാപ്പന് സുവര്‍ണാവസരമെന്ന് മന്ത്രി എം.എം മണി

നാല് തവണ തെരഞ്ഞെടുപ്പില്‍ നിന്നും തോറ്റെങ്കിലും ഓരോ തെരഞ്ഞെടുപ്പിലും കൂടുതല്‍ വോട്ടുകള്‍ കാപ്പന്‍ നേടിയിരുന്നു. എല്‍.ഡി.എഫിന്‍റെ പ്രചാരണം ഒരുഘട്ടം പൂര്‍ത്തിയായി കഴിഞ്ഞു. വരുംദിവസങ്ങളില്‍ നൂറുക്കണക്കിന് കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Intro:Body:പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി.സി.കാപ്പന് സുവര്‍ണാവസരമെന്ന് മന്ത്രി എം.എം മണി. മാണി സി കാപ്പന്റെ വാഹനപ്രചാരണം പനയ്ക്കപ്പാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎം മാണി അന്തരിച്ചതോടെ തികച്ചും മാറിയ അന്തരീക്ഷമാണ് പാലായിലുള്ളത്. മാണി.സി.കാപ്പനെ ജനങ്ങള്‍ വിജയിപ്പിച്ചുകഴിഞ്ഞ പ്രതീതിയാണ് നിലനില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നാല് തവണ തെരഞ്ഞെടുപ്പില്‍ നിന്ന് തോറ്റെങ്കിലും ഓരോ തെരഞ്ഞെടുപ്പിലും കൂടുതല്‍ വോട്ടുകള്‍ കാപ്പന്‍ നേടിയിരുന്നുവെന്നും എം.എം മണി ചൂണ്ടിക്കാട്ടി. നാലായിരത്തില്‍പരം മാത്രം വോട്ടിനാണ് അവസാനം പരാജയപ്പെട്ടത്. മാണി സി കാപ്പന്റെ പ്രചാരണം ഒരുഘട്ടം പൂര്‍ത്തിയായി കഴിഞ്ഞു. മണ്ഡലങ്ങളാകെ നിറഞ്ഞുനിന്ന പ്രവര്‍ത്തനങ്ങളാണ് നടന്നത്. വരുംദിവസങ്ങളില്‍ 100 കണക്കിന് കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും യു.ഡി.എഫ് സ്വീകരിച്ചത് പ്രതിഷേധാര്‍ഹമായ നിലപാടായിരുന്നു. ഇടതുപക്ഷം സ്വീകരിച്ച നിലപാടു വ്യത്യസ്തമായിരുന്നു. പാലാ സീറ്റ് എന്‍.സി.പിയ്ക്കാണ് കൊടുത്തിരിക്കുന്നത് എന്‍.സി.പിയാണ് ആര് വേണമെന്ന് തീരുമാനിക്കുന്നത്. കെ.എം മാണി മന്ത്രിയായിരുന്നപ്പോള്‍ ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി ടി.എ, ഡി.എ ചെലവുകള്‍ മുന്‍കൂട്ടി കൊടുത്തിരുന്നാല്‍ മാത്രമെ തിരുവന്തപുരത്തേയ്ക്ക് ഇറങ്ങിയിരുന്നുള്ളൂ. അതിനപ്പുറം പറയുന്നത് അനുചിതമായതിനാല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.െഎ ജില്ലാ സെക്രട്ടറി ശശിധരന്‍, കെ.ജെ തോമസ്, പീതാംബരന്‍ മാസ്റ്റര്‍, വിവിധ ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.