ETV Bharat / state

എംജി സര്‍വകലാശാലക്ക് മികവിന്‍റെ അംഗീകാരം

സർവകലാശാലകൾ സമർപ്പിക്കുന്ന ഗവേഷണ പദ്ധതികളുടെ മികവും അക്കാദമിക് പ്രവർത്തനങ്ങളുടെ പ്രാധാന്യവും വിലയിരുത്തിയാണ് സർവകലാശാലകളെ സ്ട്രൈഡ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്.

author img

By

Published : Dec 9, 2019, 1:28 PM IST

എംജി സര്‍വകലാശാല  യു.ജി.സി  സ്‌കീം ഫോർ ട്രാൻസ് ഡിസിപ്ലിനറി റിസർച്ച് ഫോർ ഇന്ത്യാസ് ഡെവലപിങ് ഇക്കണോമി  സ്ട്രൈഡ്  mg university  Trans-Disciplinary Research for India's Developing Economy  ugc
എംജി സര്‍വകലാശാല

കോട്ടയം: യു.ജി.സി നടപ്പാക്കിയ സ്‌കീം ഫോർ ട്രാൻസ് ഡിസിപ്ലിനറി റിസർച്ച് ഫോർ ഇന്ത്യാസ് ഡെവലപിങ് ഇക്കണോമി (സ്ട്രൈഡ്) പദ്ധതിയിലേക്ക് മഹാത്മാഗാന്ധി സർവകലാശാല തെരഞ്ഞെടുക്കപ്പെട്ടു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനവികവിഷയങ്ങളിൽ ഗവേഷണവും കണ്ടുപിടുത്തങ്ങളും ശക്തിപ്പെടുത്തുന്നതിനായി യു.ജി.സി നടപ്പാക്കിയ പദ്ധതിയാണ് സ്ട്രൈഡ്. രാജ്യത്തെ 16 സർവകലാശാലകളാണ് പദ്ധതിയിലേക്കായി തെരഞ്ഞെടുക്കപ്പെട്ടത്. എംജി യൂണിവേഴ്‌സിറ്റിക്ക് പുറമെ കേരളത്തിൽനിന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയും പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സർവകലാശാലകൾ സമർപ്പിക്കുന്ന ഗവേഷണ പദ്ധതികളുടെ മികവും അക്കാദമിക് പ്രവർത്തനങ്ങളുടെ പ്രാധാന്യവും വിലയിരുത്തിയാണ് സർവകലാശാലകളെ തെരഞ്ഞെടുക്കുന്നത്. മൂന്നുവർഷത്തെ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വരെ തെരഞ്ഞെടുക്കപ്പെട്ട സർവകലാശാലകൾക്ക് ലഭിക്കും. സർവകലാശാല പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുവേണ്ടി എംജി യൂണിവേഴ്‌സിറ്റി സമർപ്പിച്ച പദ്ധതിയാണ് യു.ജി.സി അംഗീകരിച്ചത്.

നൂതന അധ്യാപന രീതികൾ പരിചയപ്പെടുത്തുക, പാഠ്യപദ്ധതി പ്രോജക്ട് പ്രൊപ്പോസലുകൾ തയാറാക്കലിൽ വൈദഗ്ധ്യം സൃഷ്ടിക്കുക, അക്കാദമിക എഴുത്തുരീതികളിൽ വൈദഗ്ധ്യം നൽകുക, അധ്യാപനത്തിൽ നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗം പരിചയപ്പെടുത്തുക എന്നിവയടക്കം അധ്യാപകരുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി സെമിനാറുകൾ, ശില്പശാലകൾ, സമ്മേളനങ്ങൾ, സിമ്പോസിയങ്ങൾ എന്നിവ സംഘടിപ്പിക്കും. വിദേശ സർവകലാശാലകളുമായി സഹകരിച്ച് അധ്യാപക കൈമാറ്റ പരിപാടിയും ലോകത്തിലെ പ്രശസ്ത ശാസ്ത്രജ്ഞരായ അധ്യാപകരുടെ പ്രഭാഷണ പരിപാടികളും ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് പദ്ധതിയുടെ കോ-ഓർഡിനേറ്ററായ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിലെ അധ്യാപകൻ ഡോ.അഭിലാഷ് ബാബു പറയുന്നു.

Intro:യു.ജി.സി. നടപ്പാക്കിയ സ്‌കീം ഫോർ ട്രാൻസ് ഡിസിപ്ലിനറി റിസർച്ച് ഫോർ ഇന്ത്യാസ് ഡെവലപിങ് ഇക്കണോമി (സ്ട്രൈഡ്) പദ്ധതിയിലേക്ക് മഹാത്മാഗാന്ധി സർവകലാശാല തെരഞ്ഞെടുക്കപ്പെട്ടുBody:ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനവികവിഷയങ്ങളിൽ ഗവേഷണവും കണ്ടുപിടുത്തങ്ങളും ശക്തിപ്പെടുത്തുന്നതിനായി യു.ജി.സി. നടപ്പാക്കിയ സ്‌കീം ഫോർ ട്രാൻസ് ഡിസിപ്ലിനറി റിസർച്ച് ഫോർ ഇന്ത്യാസ് ഡെവലപിങ് ഇക്കണോമി (സ്ട്രൈഡ്) പദ്ധതിയിലേക്ക് മഹാത്മാഗാന്ധി സർവകലാശാല തെരഞ്ഞെടുക്കപ്പെട്ടു.രാജ്യത്തെ 16 സർവകലാശാലകളാണ് പദ്ധതിയിലേക്കായി തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽനിന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിൽ നിന്നുള്ള മറ്റൊരു സർവ്വകലാശാല. സർവകലാശാലകൾ സമർപ്പിക്കുന്ന ഗവേഷണ പദ്ധതികളുടെ മികവും അക്കാദമിക് പ്രവർത്തനങ്ങളുടെ പ്രാധാന്യവും വിലയിരുത്തിയാണ് സർവകലാശാലകളെ തെരഞ്ഞെടുക്കുന്നത്. മൂന്നുവർഷത്തെ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വരെ തിരഞ്ഞെടുക്കപ്പെട്ട സർവ്വകലാശാലകൾക്ക് ലഭിക്കും.സർവകലാശാല പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും അധ്യാപകരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുവേണ്ടി എം.ജി. സമർപ്പിച്ച പദ്ധതിയാണ് യു.ജി.സി. അംഗീകരിച്ചത്. നൂതന അധ്യാപന രീതികൾ പരിചയപ്പെടുത്തുക, പാഠ്യപദ്ധതി - പ്രോജക്ട് പ്രൊപ്പോസലുകൾ തയാറാക്കലിൽ വൈദഗ്ധ്യം സൃഷ്ടിക്കുക, അക്കാദമിക എഴുത്തുരീതികളിൽ വൈദഗ്ധ്യം നൽകുക, അധ്യാപനത്തിൽ നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗം പരിചയപ്പെടുത്തുക എന്നിവയടക്കം അധ്യാപകരുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി സെമിനാറുകൾ, ശില്പശാലകൾ, സമ്മേളനങ്ങൾ, സിമ്പോസിയങ്ങൾ എന്നിവ സംഘടിപ്പിക്കും. വിദേശ സർവകലാശാലകളുമായി സഹകരിച്ച് അധ്യാപക കൈമാറ്റ പരിപാടിയും ലോകത്തിലെ പ്രശസ്ത ശാസ്ത്രജ്ഞരായ അധ്യാപകരുടെ പ്രഭാഷണ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് പദ്ധതിയുടെ കോ-ഓർഡിനേറ്ററായ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിലെ അധ്യാപകൻ ഡോ. അഭിലാഷ് ബാബു പറയുന്നു.

Conclusion:
ഇ.റ്റി.വി ഭാരത്

കേട്ടയം.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.