കോട്ടയം : 2020 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.സി.ജെ - പി.ജി.സി. എസ്.എസ് (സപ്ലിമെൻ്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ സെപ്‌റ്റംബര്‍ 27ന് മുൻപ് ഓൺലൈനായി നൽകണം. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി.സി എസ് എസ് - എം.എസ് സി ഫിസിക്സ് - റഗുലർ/ സപ്ലിമെൻ്ററി, പി.ജി.സി എസ് എസ് - എം.എസ് സി ഫിസിക്സ് (മെറ്റീരിയൽ സയൻസ്)- റഗുലർ/ സപ്ലിമെൻ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്‌ക്കുമുള്ള അപേക്ഷകൾ സെപ്റ്റംബര്‍ 30 വരെ ഓൺലൈനായി സമർപ്പിക്കാം. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടക്കണം.
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്‌റ്റംബര്‍ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 മെയിൽ നടന്ന നാലാം വർഷ ബി.എസ് സി. നഴ്‌സിംഗ് (റഗുലർ) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്‌റ്റംബര്‍ 30 വരെ അപേക്ഷിക്കാം.