ETV Bharat / state

ഓൺലൈൻ പരീക്ഷാകേന്ദ്രമൊരുക്കി എം.ജി സർവകലാശാല ; ഉദ്‌ഘാടനം മെയ് 9ന് - എംജി സർവകലാശാല ഓൺലൈൻ പരീക്ഷ കേന്ദ്രം

ഒരേസമയം 100 വിദ്യാർഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കിയിട്ടുള്ളത്

Mg university online exam centre  mahathma gandhi university  എംജി സർവകലാശാല ഓൺലൈൻ പരീക്ഷ കേന്ദ്രം  മഹാത്മാഗാന്ധി സർവകലാശാല
ഓൺലൈൻ പരീക്ഷാകേന്ദ്രമൊരുക്കി എം.ജി സർവകലാശാല
author img

By

Published : May 8, 2022, 11:22 AM IST

കോട്ടയം : ഉപരിപഠനത്തിനുള്ള പ്രവേശനത്തിനും വിവിധ മേഖലകളിലെ തൊഴിൽ ലഭ്യതയ്ക്കും മറ്റുമുള്ള പരീക്ഷകൾക്കുമായി ആധുനിക സൗകര്യങ്ങളോടെയുള്ള ഓൺലൈൻ പരീക്ഷാകേന്ദ്രം സജ്ജമാക്കി മഹാത്മാഗാന്ധി സർവകലാശാല. കേന്ദ്ര-പൊതുമേഖല സ്ഥാപനമായ പാലക്കാട് ഐ.ടി.ഐ ലിമിറ്റഡിന്‍റെ സാങ്കേതിക സഹായത്തോടെ 1.1 കോടി രൂപ ചെലവിലാണ് പരീക്ഷാകേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്. കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മെയ് 9ന് രാവിലെ 9.30ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും.

ഒരേസമയം 100 വിദ്യാർഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കിയിട്ടുള്ളത്. അടുത്തഘട്ടത്തിൽ 200 പേർക്ക് കൂടി പരീക്ഷ എഴുതാവുന്ന വിധത്തിൽ സെന്‍ററിനെ മാറ്റും. പൂർണമായും സൗരോർജത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

റെഗുലർ, പാർട്ട് ടൈം, ഓൺലൈൻ-ഹൈബ്രിഡ് മോഡുകളിൽ വിവിധ ഹ്രസ്വകാല തൊഴിൽ നൈപുണ്യ വികസന പ്രോഗ്രാമുകൾ നടത്തി മാനവ വിഭവശേഷി മെച്ചപ്പെടുത്തുന്നതിനായി സർവകലാശാലയിൽ രൂപം നൽകിയ ഡയറക്‌ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിന് (ഡി.എ.എസ്.പി) കീഴിലാണ് ഓൺലൈൻ പരീക്ഷാകേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഓട്ടോമേറ്റഡ് ലേണിങ് ആൻഡ് ഇവാലുവേഷൻ മാനേജ്‌മെന്‍റ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയർ മുഖേനയാണ് ഇവിടെ പ്രവർത്തനം. ഫീസടക്കുന്നതിനും, ഹാജർ എടുക്കുന്നതിനും, പരീക്ഷാ നടത്തിപ്പിനും, പഠന പരിപാടികൾക്കുമെല്ലാം ഈ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പൂർണ സജ്ജമായ വെബ്‌സൈറ്റും അധ്യാപകർക്കും വിദ്യാർഥികൾക്കും സഹായകമായ മൊബൈൽ ആപ്പുകളും ഈ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നു. വെബ് ക്യാമറ ഉള്ള കമ്പ്യൂട്ടർ സംവിധാനമുപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷയെഴുതാവുന്ന റിമോട്ട് പ്രോക്‌റ്റേർഡ് എക്‌സാമിനേഷൻ സൗകര്യവും ഒരുക്കിട്ടുണ്ട്. അത് സാധ്യമാകാത്ത വിദ്യാർഥികൾക്ക് സെൻട്രലൈസ്‌ഡ് ഓൺലൈൻ എക്‌സാമിനേഷൻ സെന്‍റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പരീക്ഷാസമയത്ത് വിദ്യാർഥി വെബ്ക്യാമറ നിരീക്ഷണത്തിലായിരിക്കും. കൂടാതെ കമ്പ്യൂട്ടറിൽ മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് തടയുന്ന ഓട്ടോ സ്വിച്ച് ഓഫ് സംവിധാനവും യഥാർഥ പരീക്ഷാർഥിയെ തിരിച്ചറിയാൻ സഹായിക്കുന്ന ഫോട്ടോ വെരിഫിക്കേഷൻ തുടങ്ങിയ സുരക്ഷാ മുൻകരുതലുകളും ഒരുക്കിയിട്ടുണ്ട്. കെഫിടെക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള കമ്പനിയാണ് സർവകലാശാലയിലെ ഐ.ടി വിഭാഗത്തിന്‍റെ സഹകരണത്തോടെ ഓട്ടോമേറ്റഡ് ലേണിങ് ആൻഡ് ഇവാലുവേഷൻ മാനേജ്‌മെന്‍റ് സിസ്റ്റം(എ.എൽ.ഇ.എം.എസ്) എന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.