ETV Bharat / state

ലോക റാങ്കിങ്ങില്‍ മികവ് തെളിയിച്ച് എം.ജി സർവകലാശാല

author img

By

Published : Sep 8, 2021, 6:36 PM IST

കഴിഞ്ഞ വർഷം നടത്തിയ സർവേയിൽ ലഭിച്ച 711-ാം സ്ഥാനത്തുനിന്നാണ് സർവകലാശാല മികവാർന്ന പ്രവർത്തനത്തിലൂടെ നില മെച്ചപ്പെടുത്തിയത്.

MG University  world ranking  ലോക റാങ്കിങ്  എം.ജി സർവകലാശാല
ലോക റാങ്കിങ്ങില്‍ മികവ് തെളിയിച്ച് എം.ജി സർവകലാശാല

കോട്ടയം: യു.കെ. ആസ്ഥാനമായ ടൈം ഹയർ എജ്യൂക്കേഷൻ നടത്തിയ ലോക സർവകലാശാലകളുടെ റാങ്കിങ്ങില്‍ മഹാത്മാഗാന്ധി സർവകലാശാലക്ക് 702-ാം സ്ഥാനം. കഴിഞ്ഞ വർഷം നടത്തിയ സർവേയിൽ ലഭിച്ച 711-ാം സ്ഥാനത്തുനിന്നാണ് സർവകലാശാല മികവാർന്ന പ്രവർത്തനത്തിലൂടെ നില മെച്ചപ്പെടുത്തിയത്.

ഇന്ത്യൻ സർവകലാശാലകളില്‍ കഴിഞ്ഞ വർഷത്തെ 15-ാം സ്ഥാനം നിലനിർത്താനും മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കഴിഞ്ഞു. യു.കെയിലെ ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയാണ് ഇത്തവണയും ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയത്.

അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് യൂണിവേഴ്‌സിറ്റി എന്നിവയ്ക്കാണ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം.

also read: ലീഗിന്‍റേത് ഏറ്റവും വലിയ സ്ത്രീ വിരുദ്ധ സന്ദേശം; ഹരിത വിഷയത്തില്‍ ഡിവൈഎഫ്ഐ

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് ഇന്ത്യൻ സ്ഥാപനങ്ങളിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത്. ഐ.ഐ.ടി റോപാർ, ഐ.ഐ.ടി. ഇൻഡോർ, ഡൽഹിയി ജവഹർലാൽ നെഹറു യൂണിവേഴ്‌സിറ്റി തുടങ്ങിയവയും റാങ്കിങ്ങില്‍ മികച്ച സ്ഥാനം നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.