ETV Bharat / state

'വില കുറഞ്ഞ മദ്യമില്ല'; ബിവറേജ് ഷോപ്പിൽ അക്രമം നടത്തിയ യുവാവ് അറസ്റ്റിൽ - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത

വൈക്കത്ത് ബിവറേജ് ഷോപ്പിൽ വില കുറഞ്ഞ മദ്യമില്ല എന്നതിന്‍റെ പേരില്‍ ആക്രമണം നടത്തിയ യുവാവ് അറസ്‌റ്റില്‍

men got arrested in kottayam  attacking bevarage shop  vaikom bevarage shop  low price alcahol issue  bevarage attack  latest news in kottayam  latest news today  വില കുറഞ്ഞ മദ്യമില്ല  ബിവറേജ് ഷോപ്പിൽ അക്രമം  അക്രമം നടത്തിയ യുവാവ് അറസ്റ്റിൽ  വൈക്കത്ത് ബിവറേജ് ഷോപ്പിൽ  വൈക്കത്ത് ബിവറേജ് ഷോപ്പ് ആക്രമണം  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'വില കുറഞ്ഞ മദ്യമില്ല'; ബിവറേജ് ഷോപ്പിൽ അക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
author img

By

Published : Oct 25, 2022, 6:01 PM IST

കോട്ടയം: വൈക്കത്ത് ബിവറേജ് ഷോപ്പിൽ അക്രമം നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുലശേഖരമംഗലം മറവന്തുരുത്ത് മണിയശ്ശേരി ഭാഗത്ത് കാഞ്ഞിരിക്കാപ്പള്ളി വീട്ടിൽ രതീഷ് രാജൻ (33) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ കഴിഞ്ഞ ദിവസം മദ്യം വാങ്ങുന്നതിനായി ബിവറേജില്‍ എത്തുകയും ജീവനക്കാരോട് വിലകുറഞ്ഞ മദ്യം വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

തുടര്‍ന്നിയാള്‍ വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിനാല്‍ ജീവനക്കാരെ അസഭ്യം വിളിക്കുകയും, കൗണ്ടറിന്‍റെ മുന്നിലുള്ള ജനലിന്‍റെ ചില്ല് ഇടിച്ചു പൊട്ടിക്കുകയും ചെയ്‌തു. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ കൃഷ്‌ണൻ പോറ്റി, എസ്.ഐ അബ്‌ദുൾ സമദ്, എ.എസ്.ഐ വിനോദ് വി.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.