ETV Bharat / state

മനുഷ്യ ശരീരത്തിന്‍റെ 'ഉള്ളറ രഹസ്യ'ങ്ങളറിയാം ; പുത്തന്‍ അറിവുകള്‍ പകര്‍ന്ന് 'മെഡക്‌സ്‌'

author img

By ETV Bharat Kerala Team

Published : Nov 7, 2023, 3:54 PM IST

Medex Exhibition : കോട്ടയം മെഡിക്കൽ കോളജിലെ 28 വകുപ്പുകളാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. ഡെന്‍റല്‍ കോളജ് കെട്ടിടത്തിലാണ് പ്രദർശനം.

Medex exhibition started in kottayam  Medex exhibition  മെഡക്‌സ്‌ പ്രദർശനം  Medex 23  മനുഷ്യ ശരീരത്തിന്‍റെ ഉള്ളറകളിലേക്ക്‌  അറിവ് പകരാനായി മെഡക്‌സ്‌ പ്രദർശനം  Medex exhibition to impart knowledge  ഡെന്‍റല്‍ കോളേജ്  കോട്ടയം ഡെന്‍റൽ കോളേജ്  Kottayam Dental College  മെഡക്‌സ്‌ 23 പ്രദർശനം
Medex exhibition
അറിവ് പകരാനായി മെഡക്‌സ്‌ പ്രദർശനം

കോട്ടയം : മനുഷ്യ ശരീരത്തിന്‍റെ ഉള്ളറകളെ സംബന്ധിച്ച്‌ അറിവ് പകരുന്ന 'മെഡക്‌സ്‌ 23' പ്രദർശനം ആരംഭിച്ചു (Medex exhibition started). കോട്ടയം മെഡിക്കൽ കോളജിലെ 28 വകുപ്പുകളാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. ഡെന്‍റല്‍ കോളജ് കെട്ടിടത്തിലാണ് പ്രദർശനം.

നിപ, ഡെങ്കിപ്പനി, കൊവിഡ് തുടങ്ങിയ പകർച്ചവ്യാധികളെക്കുറിച്ച് അറിവും പ്രതിരോധവും, മനുഷ്യ ശരീരത്തിലെ ആന്തരിക അവയവങ്ങൾ, വിവിധ ചികിത്സാക്രമങ്ങൾ, അവയ്ക്കായി ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യകൾ എന്നുതുടങ്ങി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും സംബന്ധിച്ചുള്ള പ്രദർശനം ഏറെ അറിവുപകരും.

സ്‌കൂൾ വിദ്യാർഥികൾക്ക് 80 രൂപയും, കോളജ് വിദ്യാർഥികൾക്ക് 100 രൂപയും, മുതിർന്നവർക്ക് 130 രൂപയും ആണ് ടിക്കറ്റ് നിരക്ക്. ജീവിത ശൈലീരോഗങ്ങൾ, ആർത്തവ ശുചിത്വം, പകർച്ചവ്യാധികൾ എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾ സെമിനാർ നയിക്കും. വെർച്വല്‍ റിയാലിറ്റിയും മറ്റ് കലാപരിപാടികളും അടങ്ങുന്ന എന്‍റര്‍ടെയിൻമെന്‍റ്‌ സെക്ഷനുകളും ഒരുക്കിയിട്ടുണ്ട്. നവംബർ 26 ന് പ്രദർശനം സമാപിക്കും.

ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തി ആളുകള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തിയ മഹാമാരിയായിരുന്നു കൊവിഡ്‌. സാർസ് കോവ്-2 വൈറസാണ്‌ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം. രോഗം ബാധിച്ച വ്യക്തികൾ തുമ്മുകയോ ചുമയ്ക്കുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പകരാന്‍ സാധ്യത. രോഗാണുസമ്പർക്കമുണ്ടായി 2 മുതൽ 14 ദിവസം വരെയാണ് രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം.

ഡെങ്കിപ്പനി ശരീരത്തിന്‍റെ രക്തചംക്രമണവ്യൂഹത്തെയാണ് വൈറസ് ബാധിക്കുക. രക്തം കട്ടപിടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്ലേറ്റ്‌ലറ്റുകളുടെ അളവ് കുറയ്‌ക്കുന്നു. ഇതേതുടര്‍ന്ന് രക്തം നേര്‍ത്തുവരികയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. ഈഡിസ് ഈജിപ്‌തി എന്ന കൊതുകാണ് ഡെങ്കി പരത്തുന്നത്. ഡെങ്കി പിടിപ്പെട്ട ഒരു രോഗിയെ കൊതുക് കടിക്കുകയും ഇതേ കൊതുക് മറ്റൊരാളെ കടിക്കുകയും ചെയ്യുന്നത് വഴിയാണ് ഡെങ്കി പടരുന്നത്.

നാല് മുതല്‍ ഏഴ്‌ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. 101, 104 ഡിഗ്രി പനി, കടുത്ത തലവേദന, കണ്ണിന് പുറകില്‍ വേദന, പേശിവേദന, സന്ധി വേദന, കടുത്ത പുറംവേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഇതിനുള്ളത്. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ എന്‍എസ്‌1 ടെസ്‌റ്റ് നടത്തണം. പരിശോധന നടത്തി മൂന്ന് ദിവസത്തിനുള്ളില്‍ ഫലം പുറത്തുവരും.

ഹെനിപാ വൈറസ് ജീനസിലെ പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ് നിപ വൈറസ്. ഇത് ഒരു സൂണോട്ടിക് വൈറസാണ്. അതായത്, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ആർഎൻഎ വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ആണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധിതരുമായി ഇടപഴകുന്നവരിലേക്ക് ഈ രോഗം പകരാം. വൈറസ് ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ചാൽ നാല് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

ഇത് ചിലപ്പോൾ 21 ദിവസം വരെയും ആകാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അപൂർവമായി ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്‌ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.