ETV Bharat / state

ലയന ആവശ്യം അംഗീകരിച്ചില്ല; കോൺഗ്രസ് എസിൽ കൂട്ടരാജി - Kottayam congress s news

നേതാക്കന്മാരും പ്രവർത്തകരും ഉൾപ്പടെ 60 ഓളം പേർ കോൺഗ്രസ് എസിൽ നിന്നും രാജി വച്ചു.

കോൺഗ്രസ് എസ് കൂട്ടരാജി
author img

By

Published : Nov 25, 2019, 3:56 PM IST

Updated : Nov 25, 2019, 4:46 PM IST

കോട്ടയം: എൽഡിഎഫ് ഘടകകക്ഷിയായ കോൺഗ്രസ് എസിൽ നിന്നും കൂട്ടരാജി. നേതാക്കന്മാരും പ്രവർത്തകരും ഉൾപ്പടെ 60ഓളം പേർ പാർട്ടി വിട്ടു. കടന്നപ്പള്ളി രാമചന്ദ്രന് ശേഷം രണ്ടാംനിര നേതാക്കൾ ഇല്ലാത്ത സാഹചര്യത്തിൽ കോൺഗ്രസ് എസ് മറ്റൊരു പാർട്ടിയിൽ ലയിക്കണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. ഈ ആവശ്യം നടപ്പിലാക്കാതെ വന്നതിനാലും പാർട്ടിയുടെ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ നിലച്ച സാഹചര്യത്തിലുമാണ് പാർട്ടി വിടുന്നതെന്ന് രാജിവച്ച നേതാക്കൾ വ്യക്തമാക്കി.

റ്റൊരു പാർട്ടിയിൽ ലയിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല; കോൺഗ്രസ് എസിൽ കൂട്ടരാജി
കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു മുരിക്കവേലി സംസ്ഥാനനിർവാഹക സമിതി അംഗങ്ങളായ നീണ്ടൂർ പ്രകാശ്, പി.ഒ.രാജേന്ദ്രൻ, കുര്യൻ തോമസ്, മഹിളാ കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്‍റ് ശോശാമ്മ എബ്രാഹാം എന്നിവരോടൊപ്പം കോട്ടയം ജില്ലാ കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികളും രാജി സമർപ്പിച്ചു.സംസ്ഥാന വ്യാപകമായി ഇനിയും രാജികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും നേതാക്കൾ നൽകുന്നു. കോൺഗ്രസ് എസ് പ്രവർത്തകർ കൂടുതലുള്ള ജില്ലയിൽ നിന്ന് തന്നെയുള്ള കൊഴിഞ്ഞുപോക്ക് കോട്ടയത്തെ പാർട്ടി പ്രവർത്തനത്തെ തന്നെ നിശ്ചലമാക്കി. ഉടൻ തന്നെ മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറാനാണ് കോൺഗ്രസ് എസ് വിട്ട നേതാക്കളുടെ തീരുമാനം.

Intro:കോൺഗ്രസ് എസ് കൂട്ടരാജിBody:LDF ഘടകകക്ഷിയായ കോൺഗ്രസ് എസ് ൽ നിന്നും കൂട്ടരാജി.നേതാക്കന്മാരും പ്രവർത്തകരും അടക്കം 60 ഓളം പേരാണ് പാർട്ടി വിട്ടത്. കോൺഗ്രസ്  എസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു മുരിക്കവേലി സംസ്ഥാനനിവാഹക സമിതി അംഗങ്ങളായ നീണ്ടൂർ പ്രകാശ്, പി.ഓ രാജേന്ദ്രൻ, കുര്യൻ തോമസ്, മഹിളാ കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് ശോശാമ്മ എബ്രാഹാം എന്നിവരോടൊപ്പം കോട്ടയം ജില്ലാ കമ്മറ്റിയിലെ മുഴുവൻ ഭാരവാഹികളും രാജി സമർപ്പിച്ചു.കടന്നപ്പള്ളി രാമചന്ദ്രന് ശേഷം രണ്ടാം നിര നേതാക്കൾ ഇല്ലാത്ത സാഹചര്യത്തിൽ കോൺഗ്രസ് എസ് മറ്റെരു പാർട്ടിയിൽ ലയിക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. ഈ ആവശ്യം നടപ്പിലാക്കാതെ വന്നതും പാർട്ടിയുടെ രാഷ്ട്രിയ പ്രവർത്തനങ്ങൾ നിലച്ച സാഹചര്യത്തിലുമാണ് പാർട്ടി വിടുന്നതെന്ന് രാജിവച്ച നേതാക്കൾ വ്യക്തമാക്കുന്നു.

ബൈറ്റ്.

സംസ്ഥാന വ്യാപകമായി ഇനിയും രാജികൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും നേതാക്കൾ നക്കുന്നു. കോൺഗ്രസ് എസ് പ്രവർത്തക ബാഹുല്ല്യമുള്ള ജില്ലയിൽ നിന്നു തന്നെയുള്ള കൊഴിഞ്ഞുപോക്ക് ജില്ലയിലെ പാർട്ടി പ്രവർത്തനത്തെ തന്നെ നിശ്ചലമാക്കി.ഉടൻ തന്നെ മറ്റെരു പാർട്ടിയിലേക്ക് ചെക്കെറാനാണ് കോൺഗ്രസ് എസ് വിട്ട നേതാക്കളുടെ തീരുമാനം.

Conclusion:ഇ.റ്റി.വി ഭാ ര ത് കോട്ടയം
Last Updated : Nov 25, 2019, 4:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.