കോട്ടയം : Man Missed in Meenachilar found Dead : ബുധനാഴ്‌ച മീനച്ചിലാറ്റിൽ കാണാതായ ആളുടെ മൃതദേഹം കിടങ്ങൂരിൽ നിന്ന് കണ്ടെത്തി. കുമ്മണ്ണൂർ സ്വദേശി ചെറുശേരിൽ രാജുവാണ് മരിച്ചത്. കിടങ്ങൂർ കടുതോടി കടവിലാണ് ഇന്നലെ രാജുവിനെ കാണാതായത്.
ബുധനാഴ്‌ച രാവിലെ കുളിക്കാനെത്തിയവർ കടവിൽ ബാഗും മൊബൈലും കണ്ടെത്തിയതിനെ തുടർന്ന് കിടങ്ങൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ വീട്ടിൽ എത്തിയിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചതോടെയാണ് തിരച്ചിൽ നടന്നത്.
പാലാ ഫയർഫോഴ്‌സ് യൂണിറ്റും സ്‌കൂബ സംഘവും തിരച്ചിൽ നടത്തിയെങ്കിലും വൈകിട്ട് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. കടവിൽ നിന്നും 150 മീറ്റർ മാറിയാണ് ചതുപ്പിൽ അടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈക്ക് സ്വാധീന കുറവുള്ള രാജു ലോട്ടറി വിൽപ്പനക്കാരനായിരുന്നു.