ETV Bharat / state

കോട്ടയത്ത് അനധികൃത മദ്യക്കടത്ത്; ഒരാള്‍ പിടിയില്‍ - Kottayam

മദ്യം ലഭിക്കാത്ത തെരഞ്ഞെടുപ്പ്ദിനങ്ങളില്‍ വിറ്റഴിക്കാനായി ശേഖരിച്ച മദ്യവുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് കാറില്‍ പോകവെയാണ് തമ്പലക്കാട് – ആനിവേലി റോഡില്‍ വെച്ച് ഇയാള്‍ അറസ്റ്റിലായത്. അരലിറ്ററിന്‍റെ നൂറ് മദ്യക്കുപ്പികളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.

കാഞ്ഞിരപ്പള്ളി പൊൻകുന്നത്ത് അനധികൃതമായി മദ്യം കൈവശം വച്ച കേസിൽഒരാൾ അറസ്റ്റിൽ  Man arrested with illegal liquor in Kottayam  Man arrested  അനധികൃത മദ്യക്കടത്ത്  ഒരാള്‍ പിടിയില്‍  illegal liquor  Kottayam  കോട്ടയത്ത് അനധികൃത മദ്യക്കടത്ത്; ഒരാള്‍ പിടിയില്‍
കോട്ടയത്ത് അനധികൃത മദ്യക്കടത്ത്; ഒരാള്‍ പിടിയില്‍
author img

By

Published : Dec 8, 2020, 12:13 PM IST

കോട്ടയം: കാഞ്ഞിരപ്പള്ളി പൊൻകുന്നത്ത് വ്യാജമദ്യവുമായി ഒരാൾ അറസ്റ്റിൽ. പൊന്‍കുന്നം പുതുപ്പറമ്പില്‍ പി.ജെ മനോജ്(44)നെയാണ് എക്‌സൈസ് സംഘം 50 ലിറ്റര്‍ അനധികൃത മദ്യവുമായി അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ്ദിനങ്ങളില്‍ വിറ്റഴിക്കാനായി ശേഖരിച്ച മദ്യവുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് കാറില്‍ പോകവെയാണ് തമ്പലക്കാട് – ആനിവേലി റോഡില്‍ വെച്ച് ഇയാള്‍ അറസ്റ്റിലായത്. അരലിറ്ററിന്‍റെ നൂറ് മദ്യക്കുപ്പികളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. പൊന്‍കുന്നം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സഞ്ജീവ്കുമാര്‍, പ്രിവന്‍റീവ് ഓഫീസര്‍ ജെയ്സണ്‍ ജേക്കബ്, ഓഫീസര്‍മാരായ ശ്രീലേഷ്, റോയ് വര്‍ഗീസ്, നിമേഷ്, ഡ്രൈവര്‍ ഷാനവാസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.