ETV Bharat / state

വിവാഹ വാഗ്‌ദാനം നൽകി 21കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

author img

By

Published : Oct 10, 2021, 7:49 AM IST

തമിഴ്‌നാട് സ്വദേശിയും പാലായില്‍ സ്ഥിര താമസക്കാരനുമായ ശിവ സേവ്യര്‍ (31) ആണ് അയര്‍കുന്നം പൊലീസിന്‍റെ പിടിയിലായത്

പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  man arrested for raping 21 year old girl in kottayam  man arrested for raping 21 year old girl  raping 21 year old girl  rapist arrested  kottayam  kottayam rape news  rape news  വിവാഹ വാഗ്‌ദാനം നൽകി 21കാരിയെ പീഡിപ്പിച്ച് ഗഭിണിയാക്കിയ യുവാവ് അറസ്റ്റില്‍  21കാരിയെ പീഡിപ്പിച്ച് ഗഭിണിയാക്കിയ യുവാവ് അറസ്റ്റില്‍  21കാരിയെ പീഡിപ്പിച്ച് ഗഭിണിയാക്കി  21വയസുകാരിയെ പീഡിപ്പിച്ച് ഗഭിണിയാക്കി  പീഡനം  കോട്ടയം  കോട്ടയം പീഡനം
വിവാഹ വാഗ്‌ദാനം നൽകി 21കാരിയെ പീഡിപ്പിച്ച് ഗഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

കോട്ടയം : വിവാഹ വാഗ്‌ദാനം നൽകി 21വയസുകാരിയെ പീഡിപ്പിച്ച് ഗഭിണിയാക്കിയ ശേഷം മുങ്ങിയ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയും പാലായില്‍ സ്ഥിര താമസക്കാരനുമായ ശിവ സേവ്യര്‍ (31) ആണ് അയര്‍കുന്നം പൊലീസിന്‍റെ പിടിയിലായത്.

അയര്‍കുന്നം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കിണറുപണിക്ക് വന്ന ഇയാൾ പെൺകുട്ടിയുമായി ഇഷ്‌ടത്തിലാവുകയും തുടർന്ന് വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞ് മുങ്ങിയ ഇയാളെ ആലപ്പുഴയില്‍ ഒളിവില്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്‌തത്.

ALSO READ: കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ ജനം നിധി ചിട്ടി കമ്പനി ഉടമ പൊലീസിൽ കീഴടങ്ങി

അയര്‍ക്കുന്നം ഇൻസ്‌പെക്‌ടര്‍ ആര്‍. മധുവിന്‍റെ നേതൃത്വത്തിലുള്ളള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്‌ഐ രാധാകൃഷ്‌ണൻ, ഉദ്യോഗസ്ഥരായ ജയകൃഷ്‌ണന്‍, ശങ്കര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ബിനുമോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.