കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന 20 ലിറ്റർ ചാരായം എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ലോക്ക് ഡൗണിൽ മദ്യം നിരോധിച്ച സമയത്ത് വിൽക്കാൻ സൂക്ഷിച്ചിരുന്ന ചാരായമാണിത്. എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗം കെ.എൻ സുരേഷ് കുമാറിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
READ ALSO: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം: തലശ്ശേരിയിലെ വ്യവസായ പ്രമുഖൻ അറസ്റ്റിൽ
മലയോര മേഖലയിൽ പല സ്ഥലത്തും വ്യാജ വാറ്റ് ഇപ്പോഴും സജീവമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയത്. കോട്ടയം എക്‌സൈസ് ഇന്‍റലിജൻസ് ആന്‍റ് ആന്‍റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്‌ടർ അമൽ രാജനും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. ചാരായം പിടിച്ചെടുത്ത് എരുമേലി റെയ്ഞ്ച് ഓഫീസിൽ ഏൽപ്പിച്ച ശേഷം നശിപ്പിക്കുകയായിരുന്നു.