കോട്ടയം: ലൗ ജിഹാദിനെതിരെ നിയമ നിർമാണം നടത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥി എൻ. ഹരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമ നിര്‍മാണം നടത്തും. ആചാരങ്ങൾ നിലനിര്‍ത്താൻ നടപടി സ്വീകരിക്കും. ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികളെ ഏൽപ്പിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഒരു വീട്ടിൽ ഒരാൾക്ക് ജോലി ഉറപ്പാക്കുമെന്നും ക്ഷേമ പെൻഷൻ 3,500 രൂപയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിനായി എത്തിയ പ്രതിരോധ മന്ത്രി ആലാം പള്ളിയിൽ നിന്നുള്ള റോഡ് ഷോയിലും പങ്കെടുത്തു. കോട്ടയം ആലംപള്ളിയിൽ നിന്നും പാമ്പാടി വരെയായിരുന്നു റോഡ്‌ഷോ. വാദ്യമേളങ്ങളുടെ അകമ്പടിയിൽ വലിയ സ്വീകരണമാണ് രാജ്നാഥ് സിങ്ങിന് പ്രവർത്തകർ നൽകിയത്.
ലൗ ജിഹാദിനെതിരെ നിയമ നിർമാണം നടത്തുമെന്ന് രാജ്‌നാഥ് സിങ് - പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥി എൻ. ഹരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കവെയാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇക്കാര്യം പറഞ്ഞത്.