ETV Bharat / state

Land Document Issue Kottayam : 45 വർഷമായിട്ടും പട്ടയം കിട്ടാതെ കുറിച്ചി എണ്ണയ്ക്കാചിറ നിവാസികൾ; ദുരിതത്തിലായത് 60 ഓളം കുടുംബങ്ങൾ

land Document Issue Kurichi Ennayakka Chira families In Kottayam : കുറിച്ചി പഞ്ചായത്തിലെ എണ്ണയ്ക്കാചിറ ഭാഗത്തെ 60 ഓളം വീട്ടുകാർക്കാണ് പട്ടയം ലഭിക്കാനുളളത്

നാൽപത്തഞ്ചു വർഷമായിട്ടും പട്ടയം കിട്ടാതെ ദുരിതത്തിലായിരിക്കുകയാണ്  land Document Issue  Kurichi Ennayakka Chira families land Document  land Document Issue Kottayam  Kurichi Ennayakka Chira families land crisis  Kottayam news  45 വർഷമായിട്ടും പട്ടയം കിട്ടാതെ കുറിച്ചി നിവാസികൾ  ദുരിതത്തിലായി അംബേദ്‌കർ കോളനി  കോളനിയിൽ വെള്ളക്കെട്ടും രൂക്ഷം  പട്ടയം കിട്ടാതെ ദുരിതത്തിലായി എണ്ണയ്ക്കാചിറ
land Document Issue Kurichi Ennayakka Chira families
author img

By ETV Bharat Kerala Team

Published : Oct 24, 2023, 5:17 PM IST

Updated : Oct 24, 2023, 5:57 PM IST

45 വർഷമായിട്ടും പട്ടയം കിട്ടാതെ കുറിച്ചി എണ്ണയ്ക്കാചിറ നിവാസികൾ

കോട്ടയം: 45 വർഷമായിട്ടും പട്ടയം കിട്ടാതെ ദുരിതത്തിലായിരിക്കുകയാണ് കോട്ടയം കുറിച്ചി എണ്ണയ്ക്കാചിറ നിവാസികൾ. എണ്ണയ്ക്കാചിറ അംബേദ്‌കർ കോളനിയിലെ 60 ഓളം കുടുംബങ്ങൾക്ക് വീട് വയ്ക്കുവാനോ മറ്റ് ആനുകൂല്യങ്ങൾ നേടുവാനോ പട്ടയമില്ലാത്തതിനാൽ കഴിയുന്നില്ല (Land Document Issue Kurichi Ennayakka Chira families). കുറിച്ചി പഞ്ചായത്തിലെ എണ്ണയ്ക്കാച്ചിറ ഭാഗത്തെ 60 ഓളം വീട്ടുകാർക്കാണ് പട്ടയം കിട്ടാനുള്ളത്.

അംബേദ്‌ക്കർ കോളനിയിൽ അഞ്ചും ആറും സെന്‍റ്‌ സ്ഥലങ്ങളാണ് ഓരോരുത്തർക്കും ഉള്ളത്. കൂലിപ്പണിയും മറ്റു തൊഴിലുമായി കഴിയുന്ന സാധാരണക്കാരായ ഇവർക്ക് വീടു പണിയാനോ മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനോ ഉള്ള ആനുകൂല്യങ്ങൾ പട്ടയം ഇല്ലാത്തത് കൊണ്ട് ലഭിക്കുന്നില്ല. കൂടാതെ ലൈഫ്‌ മിഷൻ വഴി വീടിന് അപേക്ഷിക്കാൻ സാധിക്കുന്നില്ല.

ഇവരുടെ മക്കൾക്ക് വിദ്യാഭ്യാസ വായ്‌പയും കിട്ടുന്നില്ല. കോളനി സ്ഥിതി ചെയ്യുന്നത് താഴ്ന്ന പ്രദേശത്തായതിനാൽ വെള്ളക്കെട്ടും രൂക്ഷമാണ്. പൊക്ക പ്രദേശത്ത് നിന്ന് മലിന ജലം ഒഴുകിയെത്തി ഇവരുടെ വീടുകൾക്ക് മുൻപിൽ കെട്ടിക്കിടക്കുകയാണ്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാകുന്നുണ്ട്.

അതേസമയം കിണറുകളിലെ വെള്ളവും ഉപയോഗിക്കാൻ കഴിയില്ല. മൂടിയില്ലാത്ത ഓടയുടെ വരമ്പ് വഴിയാണ് ഇവർ നടന്നു പോകുന്നത്. ഈ ഓട മൂടി തരണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിടും നടപടിയുണ്ടായില്ല. പലരുടെയും വീടുകൾ ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണുളളത്.

ഇവിടെ അംഗൻവാടിയ്ക്കായി സ്ഥലം ഏറ്റെടുത്തുവെങ്കിലും തുടർ നടപടികളുണ്ടായില്ല. കോളനിയുടെ മധ്യത്തിലുള്ള മൈതാനവും വികസിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. അംബേദ്‌കർ മൈതാനമെന്ന് പേരിട്ടിരിക്കുന്ന ഇവിടം നല്ല സ്‌റ്റേഡിയമായി മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.

ഈ ആവശ്യങ്ങളുന്നയിച്ച് വർഷങ്ങളായി സർക്കാർ ഓഫിസുകളിൽ കേറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. പട്ടയം കിട്ടണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. കാലങ്ങളായുള്ള ആവശ്യം നടപ്പാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കാനാണ് കോളനി നിവാസികളുടെ തീരുമാനം.

ALSO READ:രാജ മുദ്രയുള്ള പട്ടയത്തിന് കടലാസിന്‍റെ വില പോലുമില്ല; ബഫർ സോണിൽ ദുരിതത്തിലായി ഇടുക്കി പേത്തൊട്ടി നിവാസികൾ

ദുരിതത്തിലായി പേത്തൊട്ടിയിലെ നിവാസികൾ : മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തിന് ഒരു കിലോമീറ്റര്‍ പരിധി ബഫര്‍ സോണായി നിശ്‌ചയിച്ചുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനം ഇറക്കിയതോടെ ദുരിതത്തിലായിരിക്കുകയാണ് ഇടുക്കിയിലെ പേത്തൊട്ടിയിലെ നിവാസികൾ (Idukki Pethotti Residents Are Suffering In The Buffer Zone Issue).

1928-ലാണ് തിരുവിതാംകൂര്‍ മഹാരാജാവ് രാജമുദ്ര പതിച്ച് പട്ടയം നല്‍കിയത്. പക്ഷെ ഇന്ന് അതിന് വെറും കടലാസിന്‍റെ വില പോലുമില്ല. മക്കളുടെ വിദ്യാഭ്യാസത്തിനായി ഒരു ബാങ്ക് വായ്‌പ പോലും ലഭ്യമല്ല. ഇടിഞ്ഞു വീഴാറായ വീടുകളിലും തൊഴിലാളി ലയങ്ങളിലും ദുരിത ജീവിതം നയിക്കുകയാണ് പേത്തൊട്ടി നിവാസികൾ.

ലോൺ എടുത്ത് മക്കൾക്ക്‌ വിദ്യാഭ്യാസം നൽകാനുള്ള അവകാശം പോലും ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പേത്തൊട്ടി, കോരമ്പാറ മേഖലയിലെ കര്‍ഷക ജനതയ്‌ക്ക്‌ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്. ദേശീയോദ്യാനം ആക്കിയപ്പോൾ സന്തോഷത്തോടെ ഏറ്റെടുത്ത ജനതയ്‌ക്ക് തുടര്‍ന്ന് ഉണ്ടായത് ആശങ്കയുടെ നാളുകളായിരുന്നു.

Last Updated : Oct 24, 2023, 5:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.