കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ പിന്തുണക്കുമെന്ന് കേരളാ നഴ്സസ് യൂണിയൻ. സ്വകാര്യ, ആരോഗ്യ മേഖലക്ക് മിനിമം വേജസ് നടപ്പാക്കിയതിനാലാണ് എൽഡിഎഫിനെ പിന്തുണക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കേരളത്തിലെ എല്ലാ നഴ്‌സുമാരും അവരുടെ കൂടുംബാംഗങ്ങളും എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും ഇതിനായി സംഘടന പ്രചാരണം നടത്തി വരികയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി മനു ചെറിയാൻ കുര്യൻ പറഞ്ഞു.
നേഴ്‌സസ് യൂണിയൻ കോട്ടയം ജില്ലാ ഭാരവാഹികളായ വിപിൻ കുമാർ എസ്, എൽസിമോൾ ജോസഫ്, മറിയാമ്മ വി സക്കറിയ തുടങ്ങിയവരാണ് സംഘടനയുടെ നിലപാട് വിശദമാക്കിയത്.