ETV Bharat / state

കോട്ടയം പൂഞ്ഞാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് മുങ്ങി ; യാത്രക്കാരെ ഒഴിപ്പിച്ചു - കെ.എസ്.ആര്‍.ടി.സി

മുങ്ങിയ ബസില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചത് നാട്ടുകാര്‍

KSRTC bus  Poonjar kottayam  KSRTC bus under water  കോട്ടയത്ത് കനത്ത മഴ  പൂഞ്ഞാറിലുണ്ടായ വെള്ളപ്പൊക്കം  കെ.എസ്.ആര്‍.ടി.സി  കെ.എസ്.ആര്‍.ടി.സി ബസ് മുങ്ങി
കോട്ടയം പൂഞ്ഞാറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് മുങ്ങി; യാത്രക്കാരെ ഒഴിപ്പിച്ചു
author img

By

Published : Oct 16, 2021, 3:33 PM IST

Updated : Oct 16, 2021, 3:55 PM IST

കോട്ടയം : കനത്ത മഴയെത്തുടര്‍ന്ന് പൂഞ്ഞാറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് മുങ്ങി. പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയ്ക്ക് മുന്നിലാണ് സംഭവം. നാട്ടുകാര്‍ ചേര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു.

പൂഞ്ഞാറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് മുങ്ങി

ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പകുതി പൊക്കത്തില്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ കിഴക്കൻ മേഖലയിൽ വൻ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

ചോലത്തടം പെരിങ്ങളം ഇളംകാട് എന്നിവിടങ്ങളിൽ ഉരുൾപ്പൊട്ടലുണ്ടായി. കൂട്ടിക്കലടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്‍റെ സഹായം തേടിയതായി ജില്ല കലക്‌ടര്‍ അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങിനാണ് സഹായം തേടിയത്. മീനച്ചിലാറ്റിലും മണിമലയാറ്റിലുമുണ്ടായ മലവെള്ളപ്പാച്ചിലില്‍ കിഴക്കൻ മേഖലയിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു.

ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീതിയില്‍

ഈരാറ്റുപേട്ട വാഗമൺ റോഡിൽ തീക്കോയിയിൽ മണ്ണിടിഞ്ഞു. ഇവിടുത്തെ തടസം ഇപ്പോൾ നീക്കിവരികയാണ്. പൊൻകുന്നം ചിറക്കടവ് പാലാ പ്ളശനാൽ മുണ്ടക്കയം ക്രോസ് വേ എന്നിവിടങ്ങിൽ വെള്ളം കയറി.

മുൻപെങ്ങുമില്ലാത്ത വിധത്തിലാണ് മലവെള്ളം ആറുകളിലൂടെ കുത്തിയൊഴുകുന്നത്. കൂട്ടിക്കൽ ഭാഗത്ത് അമ്പത് കുടുംബങ്ങളെ മർഫി സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്.

കോട്ടയത്തിന്‍റെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീതിയിലാണ്. മീനച്ചിലാറ്റിലുടെ ഒഴുകി വരുന്ന മലവെള്ളം കുമരകം തീരുവാർപ്പ് അടക്കമുള്ള പടിഞ്ഞാറൻ മേഖലയെ വെള്ളത്തിലാഴ്ത്തുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു

ആറുകളുടെ തീരത്ത് താമസിക്കുന്നവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് കലക്‌ടർ ആവശ്യപ്പെട്ടു. ജില്ലയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പലയിടത്തും റോഡ് ഗതാഗതം നിരോധിച്ചു.

പൊലീസിനും ഫയർഫോഴ്‌സിനും എത്തിപ്പെടാനാവാത്ത സ്ഥലങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്.

കോട്ടയം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നതായി കലക്ടർ അറിയിച്ചു.

ജില്ല എമർജൻസി ഓപ്പറേഷൻസ് സെന്‍റർ-0481 2565400, 2566300, 9446562236, 9188610017.
താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.

ALSO READ: കേരളത്തില്‍ പ്രളയമഴ പെയ്‌തിറങ്ങുന്നു, ജാഗ്രത വേണമെന്ന് നിർദ്ദേശം

Last Updated : Oct 16, 2021, 3:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.