ETV Bharat / state

പമ്പിങ്ങിന് ഇരട്ടിയിലധികം ചാര്‍ജ്; കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി കെ.എസ്.ഇ.ബി - KSEB

30 എച്ച്പിയുടെ മോട്ടോറിന് ആലപ്പുഴ ജില്ലയില്‍ 5600 രൂപ മതിയെന്നിരിക്കെ കോട്ടയത്ത് 13600 രൂപ അടയ്ക്കണമെന്നാണ് കർഷകർ ആരോപിക്കുന്നത്.

കോട്ടയത്ത് പമ്പിങ്ങിന് ഇരട്ടിയിലധികം ചാര്‍ജ്  കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി കെ.എസ്.ഇ.ബി  കെ എസ് ഇ ബി  പമ്പിങ്ങ്  കര്‍ഷകർ  Pumping charge  KSEB  KSEB takes excess charge for pumping from farmers in Kottayam
കോട്ടയത്ത് പമ്പിങ്ങിന് ഇരട്ടിയിലധികം ചാര്‍ജ്; കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി കെ.എസ്.ഇ.ബി
author img

By

Published : Oct 14, 2021, 9:02 PM IST

കോട്ടയം: പുഞ്ചകൃഷിയുടെ പമ്പിങ്ങിന് കെ.എസ്.ഇ.ബി അമിത ചാര്‍ജ് ഈടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. 30 എച്ച്പിയുടെ മോട്ടോർ ഉപയോഗിക്കുന്നതിന് ആലപ്പുഴ ജില്ലയില്‍ 5600 രൂപ മതിയെന്നിരിക്കെ കോട്ടയത്ത് 13600 രൂപ അടയ്ക്കണമെന്നാണ് കർഷകർ പറയുന്നത്.

കൃഷിക്കായി പണം കണ്ടെത്തുന്നതിന് കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് കോട്ടയം ജില്ലയില്‍ പമ്പിങ്ങിനായി കെഎസ്ഇബി കര്‍ഷകരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നത്. ഇതിനെ ചോദ്യം ചെയ്‌ത കര്‍ഷകരോട് നിഷേധാത്മകമായ നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.

കോട്ടയത്ത് പമ്പിങ്ങിന് ഇരട്ടിയിലധികം ചാര്‍ജ്; കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി കെ.എസ്.ഇ.ബി

ഒരേ വൈദ്യുതി ബോര്‍ഡിന്‍റെ കീഴില്‍ രണ്ട് ജില്ലകളില്‍ രണ്ട് ചാര്‍ജ് എങ്ങനെ വരും എന്ന ചോദ്യവും ഉയരുന്നു. അമിത ചാർജ് ഈടാക്കുന്നതിന് എതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകാനും കര്‍ഷകര്‍ ആലോചിക്കുന്നുണ്ട്.

Also Read: ധീര ജവാന് നാടിൻ്റെ യാത്രാ മൊഴി; ഔദ്യോഗിക ബഹുമതികളോടെ വൈശാഖിന്‍റെ മൃതശരീരം സംസ്‌കരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.