ETV Bharat / state

കേരളത്തിൽ ഭരണം പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം:കെ.എസ് രാധാകൃഷ്‌ണൻ

author img

By

Published : Feb 1, 2021, 5:56 PM IST

70+1 എന്ന മാജിക് നമ്പരിലെത്താനാണ് പാർട്ടി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഭരണം പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം  കെ.എസ് രാധാകൃഷ്‌ണൻ  ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ  ബി.ജെ.പി  ബി.ജെ.പി കേരളം  KS Radhakrishnan  KS Radhakrishnan about BJP's possibility in kerala  BJP in kerala  കോട്ടയം  kottayam
കേരളത്തിൽ ഭരണം പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം:കെ.എസ് രാധാകൃഷ്‌ണൻ

കോട്ടയം: സംസ്ഥാനത്ത് ഭരണം പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് രാധാകൃഷ്‌ണൻ. കോട്ടയത്ത് ബി.ജെ.പിയുടെ സമ്പൂർണ ജില്ലാ കമ്മിറ്റി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻപുണ്ടായിരുന്ന മത്സരങ്ങളെ പോലെയല്ല ബി.ജെ.പി ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും 70+1 എന്ന മാജിക് നമ്പരിലെത്തുകയെന്ന രീതിയിലാണ് പാർട്ടി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് തലത്തിലുള്ള പ്രവർത്തനം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലാ പ്രസിഡന്‍റ് നോബിൾ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ഉപാധ്യക്ഷരായ ജി.രാമൻ നായർ, പ്രമീളാദേവി, ബി.ജെ.പി മേഖല സംഘടന സെക്രട്ടറി എൽ.പത്മ കുമാർ, എം.വി ഉണ്ണി കൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി അഡ്വ.എ.കെ നസീർ, മധ്യമേഖല പ്രസിഡന്‍റ് എൻ. ഹരി എന്നിവർ പങ്കെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.