കോട്ടയം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി പ്രതിഷേധത്തില്‍ അന്വേഷണ കമ്മിഷന്‍റെ തെളിവെടുപ്പ് ജനുവരി മൂന്നിന്. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തുന്നത്. കോട്ടയം കലക്‌ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളിലാകും നടപടിക്രമങ്ങള്‍ നടക്കുകയെന്ന് അന്വേഷണ കമ്മിഷന്‍ അറിയിച്ചു.
മൂന്നിന് രാവിലെ 11 മുതല്‍ ഉച്ച ഒന്നുവരെ വിദ്യാര്‍ഥികള്‍ക്കും, തുടര്‍ന്ന് 2 മുതല്‍ 3:30 വരെ അധ്യാപകര്‍ക്കും അന്വേഷണ കമ്മിഷന് മുന്നില്‍ മൊഴി നല്‍കാം. 3:30 മുതല്‍ 5 വരെയാണ് അനധ്യാപക ജീവനക്കാര്‍ക്ക് മൊഴി രേഖപ്പെടുത്താന്‍ അനുവദിച്ചിരിക്കുന്ന സമയം. നേരിട്ട് കര്യങ്ങള്‍ ബോധിപ്പിക്കുന്നതിന് പുറമെ ഇവര്‍ക്ക് എഴുതി തയ്യാറാക്കിയ പത്രിക സമര്‍പ്പിക്കാമെന്നും അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി.