ETV Bharat / state

വിദ്യാര്‍ഥി സമരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടല്‍ 21 വരെ തുടരും

ജനുവരി 21 വരെ അടച്ചിടല്‍ തുടരാനാണ് കോട്ടയം ജില്ല കലക്‌ടറുടെ ഉത്തരവ്

kr narayanan institute  kr narayanan institute students protest  kr narayanan institute students strike  kottayam  വിദ്യാര്‍ഥി സമരം  കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  കോട്ടയം  കോട്ടയം ജില്ല കലക്‌ടര്‍  കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടല്‍  കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരം
kr narayanan institute
author img

By

Published : Jan 16, 2023, 10:37 AM IST

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

കോട്ടയം: ജാതി വിവേചനത്തിനെതിരായി വിദ്യാര്‍ഥി സമരം നടക്കുന്ന കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വീണ്ടും അടച്ചു. കോട്ടയം ജില്ല കലക്‌ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ജനുവരി 21 വരെയാണ് കോളജ് അടച്ചിടുക.

ഡിസംബര്‍ അഞ്ച് മുതലാണ് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് കോളജില്‍ വിദ്യാര്‍ഥി സമരം ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ജാതി വിവേചനം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. ഡയറക്‌ടര്‍ ശങ്കര്‍ മോഹന്‍ വിദ്യാര്‍ഥികളോട് ജാതി വിവേചനം കാണിക്കുന്നെന്നും ജാതീയധിക്ഷേപം നടത്തിയെന്നും പരാതി ഉയര്‍ന്നിരുന്നു.

അതിനിടെ, കാമ്പസിൽ തുടർന്നാൽ കേസെടുക്കുമെന്ന് അറിയിച്ചതോടെ വിദ്യാർഥികൾ കാമ്പസിന് പുറത്തേക്ക് സമരം മാറ്റിയിരുന്നു. ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ശങ്കർ മോഹൻ രാജിവയ്ക്കണമെന്ന ആവശ്യമാണ് വിദ്യാർഥികൾക്ക്. ഡയറക്‌ടര്‍ സർക്കാരിനെ പറ്റിക്കുന്നുവെന്നും ഇൻസ്റ്റിറ്റ്യൂട്ടിലെ പല കാര്യങ്ങളും മറച്ചുവയ്‌ക്കുന്നുവെന്നും സമരക്കാർ ആരോപിച്ചു.

സംവരണ വിഭാഗത്തിലുള്ള വിദ്യാർഥികളുടെ ഇ ഗ്രാന്‍ഡ് ഡയറക്‌ടര്‍ തടഞ്ഞു, മൂന്ന് വർഷമുണ്ടായിരുന്ന കോഴ്‌സ്‌ കാലാവധി വെട്ടിച്ചുരുക്കി രണ്ട് വർഷമാക്കാൻ ശ്രമം നടന്നു, അനധികൃതമായി പല ഫീസുകളും ഈടാക്കുന്നു തുടങ്ങിയവയാണ് ഡയറക്‌ടര്‍ക്കെതിരെ സമരസമിതി ഉന്നയിക്കുന്ന ആരോപണങ്ങള്‍. ഇൻസ്‌റ്റിറ്റ്യൂട്ട് ചെയര്‍പേഴ്‌സണ്‍ അടൂർ ഗോപാലകൃഷ്‌ണന്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും സമരസമിതി പറയുന്നു.

40 ദിവസത്തോളം പിന്നിട്ട വിദ്യാര്‍ഥി സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത് മൂന്നാം തവണയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അടയ്‌ക്കുന്നത്. നേരത്തെ ഇന്നലെ വരെ അടച്ചിടാനായിരുന്നു തീരുമാനം. ഇതാണ് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയത്. അതേസമയം മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് കലക്‌ടറുടെ ഉത്തരവ് ബാധകമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.