കോട്ടയം: കുപ്രസിദ്ധ ഗുണ്ട തലവനെ കാപ്പ ചുമത്തി കോട്ടയം ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ആർപ്പുക്കര കോലേട്ടമ്പലം കൊപ്രയിൽ അലോട്ടി എന്ന് വിളിക്കുന്ന ജെയ്‌സ് മോൻ ജേക്കബിനെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, പൊലീസ് - എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുൾപ്പെടെ ഒട്ടെറെ കേസുകളിൽ പ്രതിയാണ് അലോട്ടി.
ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കുന്നതിന് സർക്കാർ ഉത്തരവിടുകയായിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കാണ് ജെയ്‌സ് മോൻ ജേക്കബിനെ മാറ്റിയിരിക്കുന്നത്. ആന്ധ്രയിൽ നിന്ന് 60 കിലോ കഞ്ചാവു കടത്തിയ കേസിൽ അറസ്റ്റിലായ അലോട്ടി വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരിക്കെയാണ് കാപ്പ നിയമപ്രകാരമുള്ള അറസ്റ്റ്.