ETV Bharat / state

കോട്ടയത്ത് സ്വകാര്യ ബസിൽ നിന്ന് വിദ്യാർഥി തെറിച്ചു വീണു: മുഖമടിച്ചു, പല്ലൊടിഞ്ഞു -CCTV ദൃശ്യം

കോട്ടയം പാക്കിൽ പവർഹൗസ് ജങ്‌ഷനില്‍ ആണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്.

student fell from running bus  student fell from bus  kottayam  student fell from the speeding private bus  സ്വകാര്യ ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചു വീണു  കോട്ടയം പാക്കിൽ പവർഹൗസ്  കൈനടി  മോട്ടോർ വാഹന വകുപ്പ്
അമിതവേഗത്തിലെത്തിയ സ്വകാര്യ ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചു വീണു
author img

By

Published : Oct 8, 2022, 2:00 PM IST

Updated : Oct 8, 2022, 3:20 PM IST

കോട്ടയം: എട്ടാം ക്ലാസുകാരന്‍ സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണു. കോട്ടയം പാക്കിൽ പവർഹൗസ് ജങ്‌ഷനില്‍ ഇന്നലെ (ഒക്‌ടോബര്‍ 7) വൈകുന്നേരത്തോടെയാണ് അപകടം. ബസ് അമിതവേഗതയിലായിരുന്നു എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

സ്വകാര്യ ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചുവീണു

എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അഭിരാം എന്ന കുട്ടിക്കാണ് അപകടമുണ്ടായത്. മുഖമടിച്ചാണ് വീണത്. കുട്ടിയുടെ രണ്ട് പല്ലുകള്‍ ഇളകുകയും കൈമുട്ടിനും മുഖത്തും പരിക്കേല്‍ക്കുകയും ചെയ്‌തു. കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.

കോട്ടയം-കൈനടി റൂട്ടിലോടുന്ന ചിപ്പി എന്ന സ്വകാര്യ ബസില്‍ നിന്നാണ് അപകടം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തിങ്കളാഴ്‌ച ഹാജരാകാനാണ് ബസ്‌ ഡ്രൈവര്‍ക്ക് ആര്‍ടിഒ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓട്ടോമാറ്റിക്ക് ഡോർ സംവിധാനത്തിലെ പ്രശ്നവും അമിത വേഗതയും അപകടത്തിനു കാരണമെന്നാണ് നിഗമനം.

Last Updated : Oct 8, 2022, 3:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.