ETV Bharat / state

കോട്ടയത്ത് മഴ ശക്തം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയില്‍

മഴക്കെടുതിയെ തുടർന്ന് 138 ക്യാമ്പുകളിലായി 1030 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 1400 പുരുഷന്മാരും 1412 സ്ത്രീകളും ഉൾപ്പെടെ 3362 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്

kottayam paddyfield  കോട്ടയം മഴ വാർത്ത  മണിമലയാർ  മീനച്ചിലാർ  കോട്ടയം മഴക്കെടുതി വാർത്ത  kottayam rain updates  manimalayar  meenachilar  kottayam rain
കോട്ടയത്ത് മഴ ശക്തം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയില്‍
author img

By

Published : Aug 9, 2020, 12:49 PM IST

കോട്ടയം: ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളും മീനച്ചിലാറിന്‍റെയും മണിമലയാറിന്‍റെയും തീരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. മഴക്കെടുതിയെ തുടർന്ന് 138 ക്യാമ്പുകളിലായി 1030 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 1400 പുരുഷന്മാരും 1412 സ്ത്രീകളും ഉൾപ്പെടെ 3362 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നത്.

ജില്ലയിലെ പാടശേഖരങ്ങളില്‍ വ്യാപക മടവീഴ്ചയുണ്ടായി. കല്ലറ 110 പാടശേഖരത്തിൽ മട വീഴ്ചയുണ്ടായി. 500 ഹെക്ടറിലെ 45 ദിവസ വളർച്ചയുള്ള നെൽച്ചെടികളാണ് വെള്ളത്തിൽ മുങ്ങിയത്. അയ്‌മനം ഗ്രാമ പഞ്ചായത്തിലെ കുറുവത്തറ, കല്ലൂങ്കത്തറ, മങ്ങാട്ട് പുത്തൻകരി എന്നീ പാടശേഖരങ്ങളിലും മടവീണു. 350 ഹെക്ടറിലെ നെൽച്ചെടികളാണ് ഇവിടെ വെള്ളത്തിൽ മുങ്ങിയത്. ആർപ്പൂക്കരയിൽ കൊച്ചു മണിയാപറമ്പ് പടശേഖരത്തിലെ 50 ഹെക്ടറിലും വെച്ചൂർ പന്നക്കാതടം പാടശേഖരങ്ങളിലും മട വീഴ്ചയുണ്ടായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.