ETV Bharat / state

കോട്ടയത്ത് കനത്ത മഴ; പടിഞ്ഞാറൻ മേഖല വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ

ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി. 10 ക്യാമ്പുകളിലായി 255 പേരെ മാറ്റിപാർപ്പിച്ചു.

KOTTAYAM RAIN UPDATE  kottayam weather  പടിഞ്ഞാറൻ മേഖല  വെള്ളം കയറി  കനത്ത മഴ  കോട്ടയം  വെള്ളപ്പൊക്ക ഭീഷണിയിൽ  ജലനിരപ്പ് ഉയർന്നു  ചങ്ങനാശേരി
കോട്ടയത്ത് കനത്ത മഴ; പടിഞ്ഞാറൻ മേഖല വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ
author img

By

Published : Aug 30, 2022, 6:41 PM IST

Updated : Aug 30, 2022, 7:32 PM IST

കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ. കോട്ടയം നഗരസഭയിലെയും തിരുവാർപ്പ് പഞ്ചായത്തിലെയും താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് ഉയരുന്നത്.

കോട്ടയത്ത് കനത്ത മഴ; പടിഞ്ഞാറൻ മേഖല വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ

രണ്ട് ദിവസമായി കനത്ത മഴയാണ് പ്രദേശത്ത്. താഴ്‌ന്ന പ്രദേശങ്ങളിലെ റോഡുകളിലും വീടുകളിലും വെള്ളം കയറി തുടങ്ങി. കിഴക്കൻ മേഖലയിൽ മഴ തുടരുന്നത് ഇവിടെ ആശങ്ക വർധിപ്പിക്കുകയാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പുയരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല ഭരണകൂടം നിർദേശിച്ചു. പടിഞ്ഞാറൻ മേഖലയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

ഓടകൾ അടഞ്ഞും മറ്റും വെള്ളമൊഴുക്ക് തടസപ്പെട്ടതോടെ പലയിടങ്ങളിലും ചെറു വാഹനങ്ങൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ടാണ്. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്‌ടർ ഇന്ന്(30.08.2022) അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.

255 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു. ചങ്ങനാശ്ശേരി താലൂക്കിലെ അഞ്ച് ക്യാമ്പുകളിലായി 24 കുടുംബങ്ങളും കോട്ടയം താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 28 കുടുംബങ്ങളും മീനച്ചാൽ താലൂക്കിൽ 2 ക്യാമ്പുകളിലായി എട്ട് കുടുംബങ്ങളുമാണ് കഴിയുന്നത്. ഇന്ന് (30.8.2022) ജില്ലയിൽ മഴയ്‌ക്ക്‌ നേരിയ ശമനമുണ്ടായത് ആശങ്കയ്‌ക്ക്‌ അയവ് നൽകിയിട്ടുണ്ട്.

Last Updated : Aug 30, 2022, 7:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.