ETV Bharat / state

കോട്ടയം പ്രസ്‌ ക്ളബ് സുവർണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്‌ഘാടനമാണ് നിയമസഭ സ്‌പീക്കർ എം.ബി രാജേഷ്‌ നിര്‍വഹിച്ചത്.

kottayam press club Golden Jubilee  Speaker MB Rajesh  Speaker MB Rajesh inaugurated  കോട്ടയം പ്രസ്‌ ക്ളബ് സുവർണ ജൂബിലി  സുവർണ ജൂബിലി ആഘോഷം കോട്ടയം പ്രസ്‌ ക്ളബ്  എം.ബി രാജേഷ് ഉദ്‌ഘാടനം  നിയമസഭ സ്‌പീക്കർ എം.ബി രാജേഷ്.  kottayam news press club  kottayam press club MB Rajesh  കോട്ടയം  കോട്ടയം പ്രസ്‌ ക്ളബ്
കോട്ടയം പ്രസ്‌ ക്ളബ് സുവർണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി; എം.ബി രാജേഷ് ഉദ്‌ഘാടനം ചെയ്‌തു
author img

By

Published : Nov 14, 2021, 4:31 PM IST

Updated : Nov 14, 2021, 4:58 PM IST

കോട്ടയം: കോട്ടയം പ്രസ്‌ ക്ളബിന്‍റെ സുവർണ ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്‌ത് നിയമസഭ സ്‌പീക്കർ എം.ബി രാജേഷ്. മലയാളികളുടെ പത്രവായന സംസ്‌കാരത്തെ മുന്നിൽ നിന്നുനയിച്ച സ്ഥലമാണ് കോട്ടയം. കുറ്റമറ്റതും സത്യസന്ധവുമായ വാർത്തകൾ നൽകാന്‍ മാധ്യമപ്രവർത്തകർക്ക് ഉത്തരവാദിത്വമുണ്ടെന്ന് സ്‌പീക്കര്‍ ഉദ്‌ഘാടനവേളയില്‍ പറഞ്ഞു.

കോട്ടയം പ്രസ്‌ ക്ളബ് സുവർണ ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്‌ത് നിയമസഭ സ്‌പീക്കർ എം.ബി രാജേഷ്.

സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തി. സുവർണ ജൂബിലി ജേർണലിസ്റ്റ് ഡയറക്‌ടറി മലയാള മനോരമ സീനിയർ അസോസിയേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറത്തിന് നൽകി മന്ത്രി വി.എൻ വാസവൻ പ്രകാശനം ചെയ്‌തു. ലോഗോ പ്രകാശനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിര്‍വഹിച്ചു. പ്രസ് ക്ളബ് പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

ALSO READ: ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രിയില്‍

തോമസ് ചാഴിക്കാടൻ എം.പി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നഗരസഭ ചെയർമാൻ ബി ഗോപകുമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. എം.ഡി ഷാജി, കെ.എ ചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് തുടക്കമായത്.

Last Updated : Nov 14, 2021, 4:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.