കോട്ടയം: നഗരത്തിന്‍റെ ഹൃദയഭാഗമായ നാഗമ്പടം ബസ് സ്റ്റാന്‍റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പോപ്പ് മൈതാനം ഇന്ന് മാലിന്യ മൈതാനമായിരിക്കുകയാണ്. കോട്ടയം നഗരസഭയുടെ കീഴിലാണ് പോപ്പ് മൈതാനം. ഒരു കാലത്ത് വിനോദ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്ന മൈതാനം ഇന്ന് മാലിന്യം നിക്ഷേപിക്കാനാണ് ഉപയോഗിക്കുന്നത്.
മാലിന്യം വര്‍ദ്ധിക്കുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ മൈതാനത്ത് കുഴിച്ച് മൂടുകയാണ്. ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാന്‍ ശേഖരിച്ച മാലിന്യങ്ങള്‍ അടക്കം നഗരസഭ മൈതാനത്ത് കുഴിച്ചുമൂടി. ചുറ്റുപാടും മാലിന്യം നിറഞ്ഞ് കിടക്കുമ്പോഴും മൈതാനം പൊതു പരിപാടികൾക്ക് വിട്ട് നൽകാൻ നഗരസഭയ്ക്ക് മടിക്കുന്നില്ല. നഗരസഭയുടെ നിരുത്തരവാദപരമായ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മാലിന്യ സംസ്കരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി പരിസ്ഥിതി കോൺഗ്രസ് അടക്കമുള്ള സംഘടനകൾ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കുഴിച്ച് മൂടിയ മാലിന്യങ്ങൾ വീണ്ടും ഇളക്കി മാറ്റുന്നതോടെ രൂക്ഷമായ ദുർഗന്ധവും വമിക്കുകയാണ് ഇവിടെ. മഴക്കാലം ആരംഭിക്കാനിരിക്കെ പ്രദ്ദേശം പകർച്ചവ്യാധി ഭീഷണിയിലാണ്. മാലിന്യ നിർമ്മാർജനത്തിനായി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പ്ലാന്‍റുകള്‍ നോക്കുകുത്തിയായി അവശേഷിക്കുന്നു.