കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തൃക്കൊടിത്താനം കുര്യയാനിമറ്റം വീട്ടിൽ സുനിൽ (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു.
തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ്, എ.എസ്.ഐ സൻജോ, സി.പി.ഒമാരായ സജി എം.ഡി, ജസ്റ്റിൻ ജേക്കബ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.