ETV Bharat / state

16 കാരിയോട് വീഡിയോ കോളിലൂടെ നഗ്നത കാണിക്കാൻ ആവശ്യപ്പെട്ടു ; കോട്ടയത്ത് യുവാവ് അറസ്റ്റില്‍ - man arrested for obscene video call with minor girl in pala kottayam

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ എറണാകുളം ഇടപ്പള്ളി സ്വദേശി സജി അറസ്റ്റില്‍

16 കാരിയുടെ നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കിയ ആന പാപ്പാന്‍ പിടിയില്‍  16കാരിയോട് നഗ്നദൃശ്യങ്ങള്‍ കാണിക്കാൻ ആവശ്യം ആന പാപ്പാന്‍ അറസ്റ്റില്‍  കോട്ടയം പോക്‌സോ കേസ് പ്രതി ഇടപ്പള്ളി സജി പിടിയിൽ  aana pappan arrested  man arrested for obscene video call with minor girl in pala kottayam  elephant care taker arrested for taking nude photos of minor girl molestation
വീഡിയോ കോളിലൂടെ 16കാരിയോട് നഗ്നദൃശ്യങ്ങള്‍ കാണിക്കാൻ ആവശ്യം; ആന പാപ്പാന്‍ പിടിയില്‍
author img

By

Published : Feb 3, 2022, 7:42 PM IST

കോട്ടയം : പാലായില്‍ 16കാരിയെ വശീകരിച്ച് നഗ്നദൃശ്യം റെക്കോര്‍ഡ് ചെയ്‌ത ആന പാപ്പാന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ എറണാകുളം ഇടപ്പള്ളി സ്വദേശി സജിയെയാണ് സംഭവുമായി ബന്ധപ്പെട്ട് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി, 16 വയസുള്ള പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു ഇയാള്‍.

തുടർന്ന് പെണ്‍കുട്ടിയെ വശീകരിച്ച ശേഷം വീഡിയോ കോളിലൂടെ നഗ്നദൃശ്യങ്ങള്‍ കാണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി ഫോണ്‍ ചാറ്റിങ്ങില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധിച്ച മാതാപിതാക്കള്‍, പാലാ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. വനിത പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ALSO READ:നായ്‌ക്കളോട് വീണ്ടും കൊടും ക്രൂരത; ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു

പെണ്‍കുട്ടിയുടെ വീടിനുസമീപം ആനയുമായി രണ്ടുവര്‍ഷം മുമ്പ് സജി എത്തിയിരുന്നു. വെള്ളം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ വരികയും പരിചയപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പ്രതി വീഡിയോ കോളിലൂടെയും മറ്റും പെണ്‍കുട്ടിയുമായി സൗഹൃദം ഉറപ്പിച്ചു.

പ്രതിയെ ഭരണങ്ങാനത്തുനിന്ന് ജോലിക്കിടെയാണ് അറസ്റ്റ് ചെയ്‌തത്. എസ്എച്ച്ഒ കെ.പി ടോംസണ്‍, എഎസ്‌ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിനുമോള്‍, സിവില്‍ പൊലീസ് ഓഫിസര്‍ രഞ്ജിത്ത് സി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.