ETV Bharat / state

ഓപ്പറേഷൻ പി ഹണ്ട്: കോട്ടയത്ത് രണ്ട് കേസു കൂടി; 16 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് - Kottayam todays news

കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്‌തവർക്കെതിരെയാണ് പൊലീസ് നടപടി

പി-ഹണ്ടുമായി ബന്ധപ്പെട്ട് കോട്ടയത്ത് വ്യാപക റെയ്‌ഡ്  Operation p hunt police filed new two cases  കോട്ടയം ഇന്നത്തെ വാര്‍ത്ത  Kottayam todays news  Operation p hunt case in kottayam
ഓപ്പറേഷൻ പി ഹണ്ട്: കോട്ടയത്ത് രണ്ട് കേസുകൂടി; 16 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട്
author img

By

Published : Jan 16, 2022, 8:33 PM IST

കോട്ടയം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്‌തവർക്കെതിരെ നടപടി. ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ ജില്ലയിൽ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്‌തു. 16 പേർക്കെതിരെ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

ഇവരിൽ നിന്ന് 17 മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. സൈബർ ഡോം, സൈബർ സെൽ, സൈബർ പൊലീസ് സ്റ്റേഷൻ, ബന്ധപ്പെട്ട സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. കേസിൽ ഉൾപ്പെട്ടവർ സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്നു. കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കർശന നടപടി.

ALSO READ: സംഘര്‍ഷ സാധ്യത: കണ്ണൂരില്‍ സി.പി.എം- കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് പൊലീസ് സുരക്ഷ

വരും ദിവസങ്ങളിലും കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി ഡി ശില്‍പ അറിയിച്ചു. അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ് സുരേഷ് കുമാർ, ജില്ലയിലെ സബ് ഡിവിഷൻ ഡിവൈ.എസ്.പിമാർ, എസ്.എച്ച്.ഒമാർ എന്നിവർ ഓപ്പറേഷന് നേതൃത്വം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.