കോട്ടയം: കോട്ടയം നഗരസഭയിൽ ചെയർപേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റിനെ ചേമ്പറിൽ തടഞ്ഞുവച്ച് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിൽ വികസന ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് ചേയർപേഴ്‌സണിനെ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിലിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം തടഞ്ഞുവെച്ചത്.
എന്നാല്‍ ചെയർപേഴ്‌സണിന് പിന്തുണയുമായി യുഡിഎഫ് അംഗങ്ങളും രംഗത്ത് വന്നോടെ ഭരണപക്ഷ-പ്രതിപക്ഷ കൗൺസിലർമാര്‍ തമ്മിൽ വാക്കുതര്‍ക്കമുണ്ടായി.
എല്ലാപേർക്കും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ വിശദീകരിച്ചു. വികസനഫണ്ട് അനുവദിക്കുന്നതിൽ വിവേചനമുണ്ടായിട്ടില്ലെന്ന് വൈസ് ചെയർമാൻ ബി.ഗോപകുമാറും പറഞ്ഞു. എന്നാല്‍ മുൻസിപ്പൽ സെക്രട്ടറിയെ നിയമിക്കാതെ സർക്കാർ നഗരസഭയിലെ വികസനം തടയുന്നുവെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
Also Read: മാലിന്യ സംസ്‌കരണത്തിന് മാർഗമില്ല; ചീഞ്ഞുനാറി കോട്ടയം നഗരം
ഒന്നരമണിക്കൂറോളം നഗരസഭ ചെയർപേഴ്‌സണിന്‍റെ ചേമ്പറിനുള്ളില്‍ എൽഡിഎഫ് കൗൺസിലർമാർ ഉപരോധിച്ചു. നഗരസഭ ചെയർപേഴ്‌സണിനെ ചേമ്പറില്‍ തടഞ്ഞ് വെച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.