ETV Bharat / state

കോട്ടയത്ത് മൊബൈൽ കടകൾ തുറക്കാൻ അനുവാദം നൽകാത്തതിൽ പ്രതിഷേധം - കോട്ടയം മൊബൈൽ കടയുടമ പ്രതിഷേധം

ചെറുകിട വ്യാപാര സമൂഹത്തെ വിഷമിപ്പിക്കുന്ന സർക്കാർ അതേസമയം ഓൺലൈൻ കുത്തക വ്യാപാരികൾക്കായി സർവ വാതിലുകളും തുറന്നിടുകയാണെന്നും വ്യാപാരികൾ ആരോപിച്ചു.

kottayam mobile shop  kottayam mobile shop owners protest  protest against government  kerala lockdown  കോട്ടയം മൊബൈൽ കടകൾ  കോട്ടയം മൊബൈൽ കടയുടമ പ്രതിഷേധം  കേരള ലോക്ക്‌ഡൗൺ
കോട്ടയത്ത് മൊബൈൽ കടകൾ തുറക്കാൻ അനുവാദം നൽകാത്തതിൽ പ്രതിഷേധം
author img

By

Published : Jun 11, 2021, 11:51 PM IST

കോട്ടയം: മൊബൈൽ വ്യാപാര സമൂഹത്തോടുള്ള അവഗണനക്കെതിരെ കോട്ടയത്ത് മൊബൈൽ വ്യാപാരികൾ പ്രതിഷേധിച്ചു.
കോട്ടയം ഗാന്ധി സ്ക്വയറിലായിരുന്നു പ്രതിഷേധം. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും മൊബൈൽ കടകൾ തുറക്കാൻ അനുവാദം നൽകാത്തത് വിരോധാഭാസമാണെന്ന് വ്യാപാരികൾ പറഞ്ഞു.

Also Read: ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍, സഹകരിക്കണമെന്ന് മുഖ്യമന്ത്രി

ലോക്ക്‌ഡൗൺ ഇളവുകളിൽ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുവാദം ലഭിച്ചിട്ടും മൊബൈൽ കടകൾ, മൊബൈൽ സർവീസിംഗ് യൂണിറ്റുകൾ എന്നിവ തുറക്കാൻ സർക്കാരിന്‍റെ അനുമതിയില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. സംസ്ഥാനത്ത് ഓൺലൈൻ വിദ്യാലയ വർഷം ആരംഭിച്ചിരിക്കെ മൊബൈൽ കടകൾ തുറക്കേണ്ടത് അത്യാവശ്യമാണ്. ഒപ്പം മൊബൈൽ സർവീസിംഗ്, റീചാർജ്, അക്‌സസറീസ് എന്നിവ വിൽക്കുന്ന കടകളും തുറക്കേണ്ടതുണ്ട്.

Also Read: തൊഴിലുറപ്പാക്കാൻ പദ്ധതി; നൂറുദിന കര്‍മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മൊബൈൽ വ്യാപാര മേഘലയിൽ പ്രവർത്തിക്കുന്നവരോട് ആലോചിക്കാതെയാണ് സർക്കാർ ഓരോ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്ന് മൊബൈൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ശിവ ബിജു പറഞ്ഞു. വ്യാപാര സമൂഹത്തിന്‍റെ ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചുള്ള ഉത്തരവുകളാണ് സർക്കാർ പുറപ്പെടുവിക്കേണ്ടതെന്നും കഴിഞ്ഞ 42 ദിവസങ്ങളായി ഈ മേഘലയിലുള്ളവർ പട്ടിണിയിലാണെന്നും വ്യാപാരികൾ പറഞ്ഞു.

മൊബൈൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ശിവ ബിജു മാധ്യമങ്ങളോട്

Also Read: "കാല്‍കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് ഉടൻ അറിയും", മോൻസ് ജോസഫിനോട് എൻ ജയരാജ്

ചെറുകിട വ്യാപാര സമൂഹത്തെ വിഷമിപ്പിക്കുന്ന സർക്കാർ അതേസമയം ഓൺലൈൻ കുത്തക വ്യാപാരികൾക്കായി സർവ വാതിലുകളും തുറന്നിടുകയാണെന്നും വ്യാപാരികൾ പറഞ്ഞു സംസ്ഥാന ട്രഷറർ നൗഷാദ് പനച്ചിമൂട്ടിൽ, ജില്ലാ പ്രസിഡന്‍റ് അനീഷ് ആപ്പിൾ, ജില്ലാ ട്രഷറർ മുഹമ്മദ് ഷാനവാസ് തുടങ്ങിയവരും സമരത്തിൽ സന്നിഹിതരായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.