ETV Bharat / state

അയല്‍വാസിയുടെ കാറിന് തീ വയ്ക്കുന്നതിനിടെ പൊള്ളലേറ്റു; കോട്ടയത്ത് വയോധികന്‍ മരിച്ചു - kottayam old man death

കറുകച്ചാലില്‍ അയല്‍വാസിയുടെ കാറിന് തീയിടുന്നതിനിടെയാണ് വയോധികന് പൊള്ളലേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു

kottayam  man who died after trying burning neighbour car  kottayam car fire accident  കാറിന് തീ വെക്കുന്നതിനിടെ പൊള്ളലേറ്റു  കോട്ടയം മെഡിക്കല്‍ കോളജ്  ചമ്പക്കര അരുമാലി
അയല്‍വാസിയുടെ കാറിന് തീ വെക്കുന്നതിനിടെ പൊള്ളലേറ്റു; കോട്ടയത്ത് വയോധികന്‍ മരിച്ചു
author img

By

Published : Nov 5, 2022, 9:40 AM IST

കോട്ടയം: കറുകച്ചാലില്‍ അയല്‍വാസിയുടെ കാറിന് തീ വച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചമ്പക്കര അരുമാലി ചന്ദ്രശേഖരനാണ് (76) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

അയല്‍വാസിയായ കണ്ണമ്പള്ളി ടോമിച്ചന്‍റെ കാറിന് തീയിടാനുള്ള ശ്രമത്തിനിടെയാണ് ചന്ദ്രശേഖരന് പൊള്ളലേറ്റത്. തുടര്‍ന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നവംബര്‍ 3 വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം.

അയല്‍വാസിയുടെ കാറിന് തീ വെക്കുന്നതിനിടെ പൊള്ളലേറ്റ വയോധികന്‍ മരിച്ചു

വീട്ടുമുറ്റത്ത് നിന്നും ശബ്‌ദം കേട്ട് ടോമിച്ചൻ്റെ ഭാര്യ ജെസി നോക്കിയപ്പോഴാണ് കാറിനു തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഈ സമയം തീ ആളിക്കത്തിക്കൊണ്ട് ഒരാൾ മുറ്റത്ത് നിന്ന് ഓടിപ്പോകുന്നതും കണ്ടു. ജെസിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിലെ തീ അണച്ചത്.

തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തിയാണ് പൊള്ളലേറ്റ ചന്ദ്രശേഖരനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

ചന്ദ്രശേഖരൻ തീയിട്ടതോടെ കാറിൻ്റെ രണ്ട് വാതിലും കത്തി നശിച്ചു. വീടിൻ്റെ ജനാലയിലേയ്ക്ക് തീ പടർന്നെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നു തീ കെടുത്തുകയായിരുന്നു. പരിക്കേറ്റ ചന്ദ്രശേഖരൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കറുകച്ചാൽ പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.