കോട്ടയം: ആനയുമായി പോയ ലോറി മരത്തില്‍ ഇടിച്ച് അപകടം. കോട്ടയത്ത് ദേശീയ പാത 183ൽ വാഴൂർ പുളിക്കൽ കവലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പെരുമ്പാവൂർ പ്രസാദ് എന്ന ആനയെ കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇടുക്കി ജില്ലയിലുള്ള ക്ഷേത്രത്തിൽ എഴുന്നള്ളത്തിനു ശേഷം ആനയെ എറണാകുളത്തേക്ക് വാഹനത്തിൽ കൊണ്ടു പോകുകയായിരുന്നു.
റോഡിലേക്ക് ചാഞ്ഞു നിന്ന മരത്തിൽ തട്ടാതിരിക്കാൻ ലോറി വെട്ടിച്ചപ്പോൾ മരത്തിൽ ഇടിച്ചാണ് അപകടം. ആനയ്ക്കും വാഹനത്തിലുണ്ടായിരുന്നവർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ആനയെ മറ്റൊരു വാഹനത്തിൽ കയറ്റി എറണാകുളത്തേക്ക് കൊണ്ടുപോയി.