ETV Bharat / state

കോണ്‍ക്രീറ്റ് പാളികള്‍ അടർന്നുവീഴുന്നു; കോട്ടയം കെഎസ്ആർടിസി ഡിപ്പോ നവീകരിക്കണമെന്ന് ആവശ്യം

author img

By

Published : Jun 11, 2021, 2:12 PM IST

കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്ന കെട്ടിടത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും ബസ് കാത്ത് നില്‍ക്കുന്ന യാത്രക്കാരുടെയും സുരക്ഷ മാനിച്ച് ഡിപ്പോ നവീകരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ആവശ്യം.

കോട്ടയം കെഎസ്ആര്‍ഡിസി ഡിപ്പോ നവീകരണം  കോണ്‍ക്രീറ്റ് പാളികള്‍  നവീകരണ പദ്ധതി  Kottayam KSRTC depot renovation  കോട്ടയം  കോണ്‍ക്രീറ്റ് പാളികള്‍
കോട്ടയം കെഎസ്ആർടിസി ഡിപ്പോ നവീകരണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യം

കോട്ടയം: കോട്ടയം കെഎസ്ആർടിസി ഡിപ്പോ നവീകരണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബസ് സ്റ്റാൻ്റിനുള്ളിലെ കാലഹരണപ്പെട്ട കെട്ടിടം ഇനിയൊരു മഴക്കാലം അതിജീവിക്കുമെന്ന് ഉറപ്പില്ല.

കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്ന കെട്ടിടത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും ബസ് കാത്ത് നില്‍ക്കുന്ന യാത്രക്കാരുടെയും സുരക്ഷ മാനിച്ച് ഡിപ്പോ നവീകരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിൻ്റെ കാലത്താണ് കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോ നവീകരണത്തിന് പദ്ധതി ആവിഷ്‌കരിച്ചത്. ഗാരേജ് നിര്‍മ്മാണത്തിനായി മണ്ണെടുപ്പ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുകയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്ത ശേഷം തുടര്‍ നടപടികളൊന്നുമുണ്ടായില്ല.

Read more: കോട്ടയം റെയില്‍വെ സ്റ്റേഷന്‍റെ നവീകരണം ഈ വര്‍ഷം പൂര്‍ത്തിയാവും

കാലഹരണപ്പെട്ട കെട്ടിടത്തില്‍ നിന്നും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണു തുടങ്ങി. ഡിപ്പോയിലെ ജീവനക്കാരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ഭാഗ്യം കൊണ്ട് മാത്രമാണ് കോണ്‍ക്രീറ്റ് പാളി തലയില്‍ വീഴാതെ രക്ഷപെട്ടത്. ലോക്ക് ഡൗണായതിനാല്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതും രക്ഷയായി.

സ്റ്റാൻ്റിനുള്ളിലെക്ക് ബസുകള്‍ പ്രവേശിക്കുന്ന ഭാഗവും കുഴികള്‍ നിറഞ്ഞ് ശോചനീയാവസ്ഥയിലാണ്. ഡിപ്പോയിലെ കെട്ടിടൻ്റെ ശുചിമുറിയില്‍ നിന്നുള്ള പൈപ്പ് പൊട്ടി മലിനജലം ഒഴുകിയെത്തുന്നത് ഈ ഭാഗത്തേക്കാണ്.

സ്റ്റാൻ്റിനുള്ളിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് രൂപപ്പെട്ട കുഴികളും വെള്ളം നിറഞ്ഞ് യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുകയാണ്. ഡിപ്പോ നവീകരണം ഇനിയും വൈകിയാല്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മുറക്ക് സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിഇഎ ഭാരവാഹികള്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.