കോട്ടയം: സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് മൂന്ന് പവൻ കവർന്നു. കറുകച്ചാലിലെ ജ്വല്ലറിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30നാണ് സംഭവം. ഫേസ്‌മാസ്‌ക് ധരിച്ചെത്തിയ മോഷ്‌ടാവ് സ്ഥാപനത്തിന്‍റെ മുന്‍പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിലാണ് മാലയുമായി കടന്നുകളഞ്ഞത്.
സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാണ്. ഇയാൾ, ഡിസംബര്‍ ഏഴാം തിയതി ഇതേ ജ്വല്ലറിയില്‍ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ടാഴ്‌ച മുന്‍പ് പാമ്പാടിയിലും സമാനമായ മോഷണം നടന്നിരുന്നു. എന്നാല്‍, കറുകച്ചാലില്‍ മോഷണം നടത്തിയ ആളുതന്നെയാണോ ഇതിനുപിന്നിലെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
ALSO READ| സിസിടിവി ദൃശ്യം: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന യുവാവ് എത്തി, മാലയുമായി ഓടിപ്പോയി
പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയ്‌ക്ക് സമീപത്തെ കൈയാലപ്പറമ്പിൽ ജ്വല്ലറിയിൽ നവംബർ 29ന് വൈകിട്ടായിരുന്നു മോഷണം നടന്നത്. സ്വര്‍ണമാല വാങ്ങനെന്ന വ്യാജേന എത്തിയയാൾ മാലയുമായി കടയിൽ നിന്നിറങ്ങി ഓടിപ്പോവുകയായിരുന്നു. സിസിടിവി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല.