ETV Bharat / state

ഓണത്തെ വരവേല്‍ക്കാനൊരുങ്ങി കോട്ടയം; വില വര്‍ധനയിലും തളരാതെ ജനം ഉത്രാടപാച്ചിലില്‍

author img

By

Published : Sep 7, 2022, 8:23 PM IST

കൊവിഡിനെ തുടർന്നുണ്ടായ രണ്ട് വർഷത്തെ നിയന്ത്രണത്തിന് ശേഷം തിരുവോണം അടിച്ചു പൊളിക്കാനുള്ള ആവേശത്തിലാണ് ജനങ്ങള്‍

kottayam is ready to celebrate onam  during price hike  onam kottayam  onachandha in kottayam  kottayam onam celebration  onam news kottayam  latest news in kottayam  ഓണത്തെ വരവേല്‍ക്കാനൊരുങ്ങി കോട്ടയം  ജനം ഉത്രാടപാച്ചിലില്‍  വില വര്‍ധനയിലും തളരാതെ ജനം  തിരുവോണം  ഉത്രാടനാളിൽ ചന്തകളിൽ വലിയ തിരക്കാണുണ്ടായത്  ഓണക്കോടി  ഓണം മേളകൾ  ഓണച്ചന്ത കോട്ടയം  ഓണം കോട്ടയം വാര്‍ത്തകള്‍  ഓണ വാര്‍ത്തകള്‍  കോട്ടയം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓണത്തെ വരവേല്‍ക്കാനൊരുങ്ങി കോട്ടയം; വില വര്‍ധനയിലും തളരാതെ ജനം ഉത്രാടപാച്ചിലില്‍

കോട്ടയം: കൊവിഡിനെ തുടർന്നുണ്ടായ രണ്ട് വർഷത്തെ നിയന്ത്രണത്തിന് ശേഷം തിരുവോണം അടിച്ചു പൊളിക്കാനുള്ള ആവേശത്തിലാണ് ജനങ്ങള്‍. ഉത്രാടനാളിൽ ചന്തകളിൽ വലിയ തിരക്കാണുണ്ടായത്. ഇടയ്ക്കിടെ പെയ്യുന്ന മഴ ഓണാഘോഷത്തെയും പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

നഗരങ്ങളിലും ഗ്രാമങ്ങളിലും ആവേശം വിതറി ആഘോഷങ്ങള്‍ തിമിർക്കുകയാണ്. ഓണക്കോടിയെടുക്കാനും ഓണസദ്യ വട്ടങ്ങൾക്കുള്ള വിഭവങ്ങൾ വാങ്ങാനും തിക്കും തിരക്കുമായി ചന്ദയിലേയ്‌ക്കു വരുന്നവരുടെ എണ്ണം ഏറെയാണ്. പച്ചക്കറിയുടെയും വില വർധനവ് തിരിച്ചടിയായിരിക്കുകയാണ്.

നഗരത്തിലും ഗ്രാമത്തിലുമുള്ള ചെറുതും വലുതുമായ വസ്‌ത്രവിൽപന ശാലകളിലെല്ലാം ഓണക്കോടി വാങ്ങാനെത്തുന്നവരുടെ എണ്ണം ഏറെയാണ്. ഒട്ടേറെ ഓഫറുകളും സമ്മാനങ്ങളും പ്രത്യേകം ഒരുക്കിയിരുന്നു. ഓണാഘോഷം മടങ്ങിയെത്തിയതിനാല്‍ കച്ചവടക്കാരും സന്തോഷത്തിലാണ്.

ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ, ചെരിപ്പുകൾ തുടങ്ങി എല്ലാറ്റിനും ആകർഷകമായ ഓണം ഓഫറുകളുണ്ട്. ഓണക്കച്ചവടം ലക്ഷ്യമിട്ട് പലകടകളും കൂടുതൽ സമയം തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഓണച്ചന്തകൾ, സപ്ലൈകോ, ഓണം മേളകൾ, ഓണം ഖാദി മേള എന്നിവിടങ്ങളിലും വലിയ തിരക്കാണ്.

വഴിയോരക്കച്ചവടവും പൊടിപൊടിക്കുകയാണ്. പച്ചക്കറി, പലചരക്ക് കടകളിലും തിരക്ക് വർധിച്ചു. പൂവിലയിൽ വൻ വർധനയാണ് ഉണ്ടായത്. ഓണസദ്യയുടെ മേമ്പൊടി വിഭവങ്ങളായ ഉപ്പേരി, ശർക്കരവരട്ടി, വിവിധതരം അച്ചാറുകൾ എന്നിവയ്ക്കും ആവശ്യക്കാരെറയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.