ETV Bharat / state

വാക്‌സിനേഷന്‍റെ ഓണ്‍ലൈൻ ബുക്കിങ് ആരംഭിച്ചെന്ന സന്ദേശം വ്യാജമെന്ന് കലക്‌ടര്‍ - covid 19

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് ജില്ല കലക്‌ടര്‍.

കൊവിഡ് വാക്സിൻ  കൊവിഡ് 19  കോട്ടയം ജില്ല കലക്ടര്‍  fake news  covid vaccine  covid 19  kottayam district collector
കോട്ടയം ജില്ല കലക്ടര്‍
author img

By

Published : Jun 13, 2021, 3:55 PM IST

കോട്ടയം: ജില്ലയില്‍ ഒരാഴ്ചത്തേക്കുള്ള കൊവിഡ് വാക്സിൻ ബുക്കിങ് ആരംഭിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് ജില്ല കലക്‌ടര്‍. ഞായറാഴ്ച ഉച്ചമുതല്‍ ഓണ്‍ലൈൻ ബുക്കിങ് ആരംഭിച്ചുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും കലക്‌ടര്‍ എം.അഞ്ജന പറഞ്ഞു.

വാക്‌സിനേഷന്‍റെ തലേന്ന് വൈകുന്നേരം ഏഴു മുതല്‍ ബുക്കിങ് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ജില്ലയില്‍ നിലവിലുള്ളത്. വാക്‌സിന്‍റെ ലഭ്യതയനുസരിച്ചാണ് ഓരോ ദിവസത്തെയും ഷെഡ്യൂള്‍ തീരുമാനിക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ഉള്‍പ്പെടെയുള്ള ഔദ്യോഗിക അറിയിപ്പ് മുന്‍കൂട്ടി നല്‍കാറുമുണ്ടെന്നും കലക്‌ടര്‍ വ്യക്തമാക്കി.

ALSO READ: കോട്ടയത്ത് കനത്ത മഴയിൽ വീട് തകർന്നു ; ജില്ലയിൽ വ്യാപക മണ്ണിടിച്ചിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.