കോട്ടയം: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുവാൻ കഴിയാത്ത മനോവിഷമത്തിൽ മലപ്പുറത്തെ പത്താംക്ലാസുകാരി ദേവിക ആത്മഹത്യ ചെയ്യാനിടയായത് മുഖ്യമന്ത്രിയുടെ ദുരഭിമാനം മൂലമാണെന്ന് ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് പറഞ്ഞു. ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ ജൂൺ ഒന്നിനു തന്നെ ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ പിടിവാശി കാട്ടുകയായിരുന്നു. അതിനെതിരെ സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കോട്ടയത്ത് ക്രൂരമായി മർദിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് നിർദേശങ്ങൾ പാലിച്ചുകൊണ്ട് പ്രതീകാത്മകമായി പരിമിതമായ പ്രവർത്തകർ മാത്രമാണ് പ്രതിഷേധ സമരം നടത്തിയത്. ഇവരെ നേരിടുവാൻ നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചതു തന്നെ ഭീകരമർദനം അഴിച്ചുവിടാനാണെന്നും അദ്ദേഹം ആരോപിച്ചു.
ദേവികയുടെ ആത്മഹത്യ; മുഖ്യമന്ത്രിയുടെ ദുരഭിമാനം മൂലമാണെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് - online education
ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ ജൂൺ ഒന്നിനു തന്നെ ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ പിടിവാശി കാട്ടുകയായിരുന്നു. അതിനെതിരെ സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കോട്ടയത്ത് ക്രൂരമായി മർദിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.